ഭാര്യയുമായി വേർപിരിയണം, ഇല്ലെങ്കിൽ പ്രണയം നാട്ടുകാരെ അറിയിക്കുമെന്ന് യുവതി; കഴുത്തറുത്ത് കൊന്നു


ആസാദ്പുരിൽ 23കാരിയെ ഓഫീസിൽ വെച്ച് കഴുത്തറുത്ത നിലയിലായിരുന്നു ശനിയാഴ്ച വൈകുന്നേരം യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വൈകുന്നേരം ഏഴുമണിയോടു കൂടി ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

പ്രതീകാത്മക ചിത്രം/UNI

ന്യൂഡൽഹി: ഡൽഹി ആസാദ്പുരിലെ 23കാരിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പിടിയിലായ പ്രതിയുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് നോർത്ത് വെസ്റ്റ് ഡൽഹി ഡി.സി.പി. ഉഷാ രംഗ്നാനി പറഞ്ഞു.

വിവാഹിതനായ പ്രതിയുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നു. ഭാര്യയുമായി വേർപിരിയണമെന്ന് യുവതി നിരന്തരം ഇയാളോട് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കിൽ താനുമായുള്ള ബന്ധത്തെക്കുറിച്ച് ആളുകളോട് പറയേണ്ടി വരുമെന്നും യുവതി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കൊലപാതകമെന്ന് ഉഷ രഗ്നാനി പറഞ്ഞു. ഇക്കാര്യം പ്രതി സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി.

കഴുത്തറുത്ത നിലയിലായിരുന്നു ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടു കൂടി യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഉടൻ തന്നെ പോലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും യുവതി അപ്പോഴേക്കും മരിച്ചിരുന്നു. കേവാൽ പാർക്കിൽ ടെലി കോളറായി വർക്ക് ചെയ്യുകയായിരുന്നു യുവതി എന്ന് ഡി.സി.പി. പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഐ.പി.സി. സെക്ഷൻ 302 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Content Highlights: 23-Year-Old Woman’s Body Found with Throat Slit at Her Office in Delhi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented