അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചും വീട്ടില്‍ വരുത്തിയും കുട്ടികളെ പീഡിപ്പിച്ചു, 22 വര്‍ഷം കഠിനതടവ്


പ്രതീകാത്മക ചിത്രം | Mathrubhumi archives

തിരുവനന്തപുരം: രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 22 വര്‍ഷം കഠിനതടവും 90,000 രൂപ പിഴയും. മേനംകുളം സ്വദേശി ഷിബുകുമാറാണ് പ്രതി. രണ്ട് വ്യത്യസ്ത കേസുകളിലായി ആറ്റിങ്ങല്‍ അതിവേഗ പോക്‌സോ കോടതി ജഡ്ജി ടി.പി.പ്രഭാഷ് ലാലാണ് ശിക്ഷ വിധിച്ചത്.

ഒരു കേസിലെ കുട്ടിയെ അശ്ലീല ചിത്രങ്ങള്‍കാട്ടി ലൈംഗികപീഡനം നടത്തിയ കേസില്‍ 20 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും പിഴയൊടുക്കിയില്ലെങ്കില്‍ രണ്ടുവര്‍ഷംകൂടി കഠിനതടവും ശിക്ഷിച്ചു. വിവിധകേസുകളിലായാണ് ശിക്ഷ .



ലൈംഗികാതിക്രമം നടത്തിയതിന് മൂന്നുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്. പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നുമാസംകൂടി തടവ് അനുഭവിക്കണം. ലൈംഗിക പീഡനത്തിന് ഒരു വര്‍ഷം കഠിനതടവും 5000 രൂപ പിഴയും ശിക്ഷിച്ചു. സ്ത്രീയോടുള്ള അതിക്രമങ്ങള്‍ക്ക് മൂന്നുവര്‍ഷം കഠിനതടവും അതിജീവിതയെ ഭീഷണിപ്പെടുത്തിയ കുറ്റത്തിന് ഒരുവര്‍ഷം തടവും ശിക്ഷിച്ചു. അതിക്രമത്തിനു വിധേയയായ കുട്ടിയുടെ പുനരധിവാസത്തിന് കൂടുതല്‍ തുക ലീഗല്‍സര്‍വീസസ് സൊസൈറ്റി മുഖേന ലഭ്യമാക്കണമെന്ന ശുപാര്‍ശയും കോടതി നടത്തിയിട്ടുണ്ട്.

പതിമൂന്ന് വയസ്സുള്ള കുട്ടിയെ വീട്ടിലേക്കു വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് രണ്ടാമത്തെ കേസ്. ഈ കേസില്‍ പ്രതിക്ക് രണ്ടുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷിച്ചു. പിഴത്തുക അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്കണം.

പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നുമാസംകൂടി തടവ് അനുഭവിക്കണം. 2016-ല്‍ കഴക്കൂട്ടം പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലാണ് ഇപ്പോള്‍ വിധിയുണ്ടായിട്ടുള്ളത്. കേസില്‍ പ്രോസിക്യൂഷന്‍ 30 സാക്ഷികളെ വിസ്തരിക്കുകയും 44 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.മുഹസിന്‍ ഹാജരായി.

Content Highlights: pocso, imprisonment, court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented