അതിജീവിതയുമൊത്തുള്ള ഫോട്ടോ സാമൂഹികമാധ്യമത്തിൽ; യുവാവ് അറസ്റ്റിൽ


അർജുൻ

പാലക്കാട്: പോക്‌സോ കേസിലെ അതിജീവിതയും യുവാവും ഒന്നിച്ചുള്ള ഫോട്ടോ സാമൂഹികമാധ്യമത്തിൽ പോസ്റ്റ്‌ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കഞ്ചിക്കോട് ചടയൻകാലായ് കിണർ സ്റ്റോപ്പ് കോങ്ങാട്ടുപാടം വീട്ടിൽ അർജുനെ (22) കസബ പോലീസ് അറസ്റ്റ്‌ ചെയ്തത്.

വിശദമായ ചോദ്യംചെയ്യലിൽ അർജുൻ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. 2021-ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പോക്‌സോ കേസിലെ അതിജീവിതയും യുവാവും തമ്മിൽ പ്രണയത്തിലായിരുന്ന സമയത്ത് എടുത്ത ചിത്രങ്ങൾ അർജുൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

തന്റെ പ്രണയം അതിജീവിത തകർത്തതിന്റെ വൈരാഗ്യത്താലാണ് ഇങ്ങനെ ചെയ്തതെന്നാണ് പിടിയിലായ അർജുൻ മൊഴി നൽകിയതെന്നും പോലീസ് പറഞ്ഞു. അർജുന്റെ പേരിലുള്ള പോക്‌സോ കേസ് നിലവിൽ പാലക്കാട് ഫസ്റ്റ് അഡിഷണൽ സെഷൻസ് കോടതിയിൽ വിചാരണയിലാണ്.

പാലക്കാട്‌ ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്, ഡിവൈ.എസ്.പി. വി.കെ. രാജു എന്നിവരുടെ നിർദേശപ്രകാരം കസബ പോലീസ് ഇൻസ്പെക്ടർ എൻ.എസ്. രാജീവ്, സബ് ഇൻസ്പെക്ടർ എസ്. അനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

Content Highlights: 22 year old youth arrested for posting survivors photos on social media


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented