ഭര്‍ത്താവ് ജോലിക്ക് പോയി, രണ്ടുവയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ടു; യുവതിയും സുഹൃത്തും പിടിയില്‍


ഭര്‍ത്താവ് ജോലിക്കു പോയശേഷം സ്വന്തം വീട്ടിലെത്തിയ സഫ്‌ന കുഞ്ഞിനെ വീട്ടിലേല്‍പ്പിച്ച് സഹോദരനെ വിളിച്ച് എ.ടി.എമ്മില്‍നിന്ന് പണമെടുക്കാന്‍ പോവുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.

പ്രതീകാത്മകചിത്രം| Photo: Mathrubhumi Library

പാലക്കാട്: രണ്ടുവയസ്സുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ട യുവതിയും ഒപ്പമുണ്ടായിരുന്ന സുഹൃത്തും പോലീസ് പിടിയിലായി. വെണ്ണക്കര സ്വദേശികളായ മുഹമ്മദ് തൗഫീഖ് (24), സഫ്‌ന (22) എന്നിവരെയാണ് കോയമ്പത്തൂരില്‍വെച്ച് പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് പിടികൂടിയത്. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സഫ്‌നയെ കാണാതായത്. സഹോദരനൊപ്പം ബാങ്കില്‍ പോയ സഫ്‌നയെ കാണാതായെന്നാണ് പരാതി. ഭര്‍ത്താവ് ജോലിക്കു പോയശേഷം സ്വന്തം വീട്ടിലെത്തിയ സഫ്‌ന കുഞ്ഞിനെ വീട്ടിലേല്‍പ്പിച്ച് സഹോദരനെ വിളിച്ച് എ.ടി.എമ്മില്‍നിന്ന് പണമെടുക്കാന്‍ പോവുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.



നൂറണിയിലെയും പിന്നീട് ചക്കാന്തറയിലെയും ബാങ്കില്‍ സഹോദരനൊപ്പം പോയി. ശേഷം സഹോദരന്‍ കാണാതെ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിലേക്കു പോയി. ഇവിടെനിന്ന് കോയമ്പത്തൂരിലേക്കുള്ള ബസില്‍ കയറുകയായിരുന്നെന്നും പറയുന്നു. ഉക്കടത്തെത്തിയ ശേഷം തൗഫീഖിനെ വിളിക്കുകയും സഫ്‌നയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നെന്നും പറയുന്നു.

സഹോദരന്റെ പരാതിയില്‍ അന്വേഷണം നടത്തിയ ടൗണ്‍സൗത്ത് പോലീസ് അന്നുരാത്രിതന്നെ ഇരുവരെയും പാലക്കാട്ടെത്തിച്ചു. സംരക്ഷണം ഉറപ്പുവരുത്താതെ കുഞ്ഞിനെ ഉപേക്ഷിച്ചതിനാണ് സഫ്‌നയുടെ പേരില്‍ കേസെടുത്തത്. പ്രേരണക്കുറ്റമാണ് തൗഫീഖിന്റെ പേരില്‍. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Content Highlights: 22 year old women eloped with boy friend leaving two year old child


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented