എഫ് 16-ല്‍ അതിഥിയായി എത്തി അര്‍ഷാദ്; സജീവിന്റെ കഴുത്തില്‍ കത്തി വെച്ചത് എന്തിന്?


പി.ബി. ഷെഫീക്ക്

സജീവ് കൃഷ്ണ, കെ.കെ. അർഷാദ്

കാക്കനാട്: സൗമ്യ സ്വഭാവക്കാരനായ ചെറുപ്പക്കാരന്‍. കുറച്ചു ദിവസം നിങ്ങള്‍ക്കൊപ്പം ഇവനെ താമസിപ്പിക്കണം. ഇവന്‍ പ്രശ്‌നക്കാരനല്ല, ഒരു കുഴപ്പവുമുണ്ടാക്കില്ല. കാക്കനാട് ഇന്‍ഫോപാര്‍ക്കിനു സമീപത്തെ ഒക്‌സോണിയ 20-ാം നിലയിലെ മറ്റൊരു ഫ്‌ളാറ്റില്‍ കുടുംബവുമായി താമസിക്കുന്ന ആദിഷ് ആണ് അര്‍ഷാദിനെ യുവാക്കള്‍ക്ക് പരിചയപ്പെടുത്തിയത്. ഇതേ ഫ്‌ലാറ്റിലെ 16-ാം നിലയിലെ താമസക്കാരായിരുന്ന യുവാക്കള്‍ സുഹൃത്ത് ആദിഷിന്റെ വാക്ക് വിശ്വസിച്ചു. എന്നാല്‍ ഒപ്പം താമസിച്ചിരുന്ന സജീവ് കൃഷ്ണന്റെ ജീവന്‍ അതിഥിയായി എത്തിയ അര്‍ഷാദ് എടുത്തു.

കോഴിക്കോട് പയ്യോളി സ്വദേശി അര്‍ഷാദ് രണ്ടാഴ്ച മുന്‍പാണ് സുഹൃത്തിനൊപ്പം ഇവിടേക്ക് എത്തിയത്. സജീവിനെ കൂടാതെ 16-ാം നിലയിലെ ഫ്‌ലാറ്റില്‍ അംജിത്, ഷിബില്‍, അന്‍ഷാദ് എന്നിവരാണ് ഉണ്ടായിരുന്നത്. നാലുപേരുമായി ചുരുങ്ങിയ സമയത്തിനുള്ളില്‍ അര്‍ഷാദ് ചങ്ങാത്തത്തിലായി. പുറമെ നിന്ന് ഒരാള്‍ താമസിക്കാന്‍ വന്നത് ഫ്‌ളാറ്റ് അധികൃതര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കുറച്ചു ദിവസം കഴിഞ്ഞ് മടങ്ങിപ്പോകുമെന്നു പറഞ്ഞ് യുവാക്കള്‍ പ്രശ്‌നം തണുപ്പിച്ചു. ഇന്‍ഫോപാര്‍ക്ക് ജീവനക്കാരായ രണ്ട് യുവാക്കളും സ്വകാര്യ ഹോട്ടലില്‍ ജോലി ചെയ്യുന്ന രണ്ട് യുവാക്കളുമാണ് ഇവിടത്തെ താമസക്കാര്‍. ഇതിനിടയിലേക്കാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള അര്‍ഷാദ് എത്തിയത്. ഇവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചും ഒന്നിച്ച് ഉറങ്ങിയുമാണ് അര്‍ഷാദ് കഴിഞ്ഞിരുന്നത്. സജീവ് കൃഷ്ണയുമായും നല്ല ബന്ധത്തിലായിരുന്നു.



വിനോദയാത്രയ്ക്കിടയിലെ കൊലപാതകം

സജീവ് ഒഴികെയുള്ള മൂന്നംഗ സംഘം കഴിഞ്ഞയാഴ്ച അവസാനം കൊടൈക്കനാലിലേക്കാണ് വിനോദയാത്ര പോയത്. ഈ സമയം സജീവിനൊപ്പം അതിഥിയായെത്തിയ അര്‍ഷാദും ഫ്‌ലാറ്റിലുണ്ടായിരുന്നു. ഇക്കാര്യം പലപ്പോഴും ഫോണ്‍ വിളിക്കുമ്പോള്‍ വ്യക്തമായതാണെന്ന് സജീവിന്റെ ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കള്‍ പറഞ്ഞു. കൊലപാതകം നടന്നെന്നു കരുതുന്നതിന്റെ തലേന്നു രാത്രി 11.50 വരെയും സജീവുമായി സംസാരിച്ചിരുന്നതായി സംഘത്തിലെ അംജത് പറഞ്ഞു. ചൊവ്വാഴ്ച മുതല്‍ സജീവിനെ വിളിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും ലഭിച്ചില്ല.

ഫോണില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടായിരുന്നു. സാധാരണ സജീവ് അയയ്ക്കുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ അല്ലായിരുന്നു. ഇതെല്ലാം സംശയമുണ്ടാക്കി. താന്‍ മറ്റൊരു സുഹൃത്തിന്റെ മുറിയിലാണെന്നും എത്താന്‍ വൈകുമെന്നും മെസേജ് ലഭിച്ചു. ഇടയ്ക്ക് ഫോണ്‍ ഓഫാകുകയും ഓണ്‍ ആകുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ പലവട്ടം ശ്രമിച്ചിട്ടും കോള്‍ എടുത്തില്ല. ഇതോടെയാണ് കെയര്‍ടേക്കറോട് താക്കോലെടുത്ത് മുറി തുറക്കാന്‍ ആവശ്യപ്പെട്ടത്. മുറിയിലേക്ക് ആളുകള്‍ വരുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് മുറിയില്‍ ഇല്ല എന്നു പറഞ്ഞ് മെസേജ് അയച്ചിരുന്നതെന്നു കരുതുന്നതായി അംജത് പറഞ്ഞു.

ബൈക്കെടുത്ത് മുങ്ങി അര്‍ഷാദ്

നിലമ്പൂര്‍ വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയ ശേഷം അംജതിന്റെ ബൈക്കിലാണ് അര്‍ഷാദ് ഒളിവില്‍ പോയത്. ഇയാള്‍ക്കായി പോലീസ് പയ്യോളിയിലെ വീട്ടിലും മറ്റു ബന്ധുവീടുകളിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീടാണ് കാസര്‍കോട്ടുനിന്ന് കണ്ടെത്തിയത്. കൊല ചെയ്തത് അര്‍ഷാദാണ് എന്നു പോലീസ് തറപ്പിച്ചു പറഞ്ഞിട്ടില്ലെങ്കിലും സംശയമുന നീളുന്നത് ഇയാളിലേക്കാണ്. നേരത്തേ പദ്ധതിയിട്ട പ്രകാരമാണോ അര്‍ഷാദ് ഇവിടെ വന്നു താമസം തുടങ്ങിയത് എന്ന കാര്യത്തിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഉത്തരം കിട്ടാന്‍ ചോദ്യങ്ങള്‍ ഏറെ...

കിടക്കവിരിപ്പും പുതപ്പും ഉപയോഗിച്ചു വരിഞ്ഞുമുറുക്കി കെട്ടിയ നിലയിലായിരുന്നു സജീവിന്റെ മൃതദേഹം. തലയിലും ദേഹത്താകമാനവും മുറിവുകളും ക്ഷതങ്ങളുമുണ്ട്. അര്‍ഷാദ് രണ്ടുമാസം മുന്‍പ് വീടുവിട്ടു പോയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. പത്തുദിവസം മുന്‍പ് അര്‍ഷാദ് ഭാര്യക്ക് സന്ദേശമയച്ചിരുന്നു. തിരികെ വരാന്‍ 500 രൂപ വേണമെന്നായിരുന്നു ആവശ്യം. പണം കൊടുത്തെങ്കിലും അര്‍ഷാദ് തിരിച്ചെത്തിയില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. സജീവ് കൃഷ്ണയ്‌ക്കൊപ്പം താമസിച്ചിരുന്ന സംഘം വിനോദയാത്ര പോയത് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇവരെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്. ഒരാള്‍ക്കു മാത്രമായി ഇത്തരത്തില്‍ കൊലപാതകം നടത്തി മൃതദേഹം പൊതിഞ്ഞു കെട്ടാന്‍ സാധിക്കുമോ എന്ന കാര്യത്തിലും സംശയമുണ്ട്.

Content Highlights: 22-year-old man found dead in Kochi apartment,suspect nabbed


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented