Photo: facebook.com/KeralaStateExcise
കൊച്ചി: സുഖസൗകര്യങ്ങളോടുകൂടിയ ജീവിതം തേടിയിറങ്ങിയ പെണ്‍കുട്ടി കണ്ടെത്തിയ മാര്‍ഗം മയക്കുമരുന്ന് വില്‍പ്പന. കൊച്ചിയില്‍ ആഢംബര ജീവിതത്തിനുള്ള പണം തികയാതെ വന്നതോടെ മയക്കുമരുന്ന് വില്‍പ്പനയിലേക്ക് കടന്ന കൊല്ലം തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശിനി ബ്ലെയ്സിയെ (20) കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടി. നോര്‍ത്ത് എസ്.ആര്.എം റോഡിലെ ഫ്ളാറ്റിലെ കിടപ്പുമുറിയില്‍ നിന്ന് 1.962 ഗ്രാം എംഡിഎംഎയുമായാണ് ബ്ലൈയ്സി പിടിയിലായത്.
കൊച്ചിയില്‍ ഏവിയേഷന്‍ കോഴ്സ് പഠിക്കാനെത്തിയതാണ് ബ്ലെയ്സി. പഠനത്തോടൊപ്പം തന്നെ സ്പായിലും പിന്നീട് മറ്റ് പല സ്ഥാപനങ്ങളിലും ജോലിക്ക് കയറി. സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയും മുഖം കാണിച്ചിട്ടുണ്ട്. പക്ഷേ കൂടുതല്‍ സുഖസൗകര്യത്തിന് പണം തികയാതെ ആയതോടെ പഠനം നിര്‍ത്തുകയും മറ്റ് ജോലികള്‍ തേടിയിറങ്ങുകയുമായിരുന്നു ബ്ലെയ്സി. എന്നാല്‍ പണം വേഗത്തില്‍ സ്വന്തമാക്കി സുഖകരമായി ജീവിക്കാന്‍ കണ്ടെത്തിയ മാര്‍ഗം മയക്കുമരുന്ന് വില്പനയായിരുന്നു.
ആഢംബര ജീവിതമാണ് ബ്ലെയ്സി നയിച്ചിരുന്നത്. പാലക്കാട് സ്വദേശിയായ കൂട്ടുകാരനാണ് മയക്കുമരുന്ന് നല്‍കിയതെന്നാണ് എക്സൈസ് ചോദ്യം ചെയ്യലില്‍ ബ്ലെയ്സി പറഞ്ഞത്. രാത്രിയിലായിരുന്നു പ്രധാനമായും കച്ചവടം നടത്തിയിരുന്നത്. ദിവസവും ഏഴായിരം രൂപവരെ ലഭിച്ചു. പെണ്‍കുട്ടിയായതുകൊണ്ട് തന്നെ കച്ചവടം നടത്തുന്നതിനെ ആരും സംശയിക്കാതിരുന്നതിനും ബ്ലെയ്സിക്ക് തുണയാവുകയായിരുന്നു.
സിനിമയില്‍ അഭിനയിക്കാന്‍ പോകുന്ന പെണ്‍കുട്ടി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞ് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി പിടിയിലായത്. ഇവരോടൊപ്പം ഫ്ളാറ്റില്‍ മറ്റ് മൂന്ന് പെണ്‍കുട്ടികളും ഉണ്ടായിരുന്നു. അവര്‍ക്ക് മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ല. ആദ്യ ഘട്ടത്തില്‍ ബ്ലെയ്സി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നുള്ള വിവരം ഈ പെണ്‍കുട്ടികള്‍ ബ്ലെയ്സിയുടെ വീട്ടുകാരെ അറിയിച്ചിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ എത്തിയെങ്കിലും അവരോടൊപ്പം പോകാന്‍ തയാറായില്ല. ബ്ലെയ്സിയുടെ പിന്നില്‍ നിരവധി പേര് പ്രവര്‍ത്തുക്കുന്നുണ്ടെന്നും കൂടുതല്‍ പേര് പിടിയിലാകാനുണ്ടെന്നും എക്സൈസ് ഇന്‍സ്പെക്ടര്‍ ഹനീഫ എം.എസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
Content Highlights: MDMA cases, Drug sellers, Drug dealer, Kerala Excise department
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..