സുവര്‍ണ ക്ഷേത്രത്തിന് സമീപം പുകയില ചവച്ചതിന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി


കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന്

അമൃത്സര്‍: സുവര്‍ണ ക്ഷേത്രത്തിന് സമീപം പുകയില ചവച്ചെന്ന് ആരോപിച്ച് രണ്ട് നിഹാംഗ് സിഖുകാര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ ചേര്‍ന്ന് ഒരു യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഹര്‍മന്‍ജീത് സിങ് എന്നയാളാണ് കൊല്ലപ്പെട്ടത്‌. ബുധനാഴ്ച രാത്രി സുവര്‍ണ ക്ഷേത്രത്തിന് സമീപമുള്ള മാര്‍ക്കറ്റ് മേഖലയിലാണ് കൊലപാതകം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ഒരു ഫാക്ടറി തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പങ്കാളിയായ രമണ്‍ദീപ് സിങ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിഹാംഗ് സിഖുകാരായ രണ്ടുപേര്‍ക്കായി തിരച്ചിലിലാണെന്നും പോലീസ് അറിയിച്ചു.

കൊലപാതകം രാവിലെ പോലീസ് അറിയുന്നത് വരെ മൃതദേഹം തെരുവില്‍ ഒരു അഴുക്കുചാലിന് സമീപത്ത് കിടന്നു. സിഖുവിഭാഗങ്ങള്‍ക്കിടയിലെ തീവ്ര വിഭാഗമാണ് നിഹാംഗുകള്‍. ഹര്‍മന്‍ജീത് സിങ്, അക്രമികളുമായി പുകയില ചവയ്ക്കുന്നതുമായും മദ്യപിച്ച് കറങ്ങുന്നതുമായും ബന്ധപ്പെട്ട് തര്‍ക്കമുണ്ടായതായി പോലീസ് പറഞ്ഞു. തുടര്‍ന്നാണ് ഇയാളെ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. സുവര്‍ണ ക്ഷേത്രത്തിന് ഒരു കിലോമീറ്ററിനുള്ളിലാണ് സംഭവം നടന്നത്. കൊലപാതകം നടക്കുന്ന സമയത്ത് ആറോ ഏഴോ പേര്‍ സംഭവ സ്ഥലത്തുണ്ടായിരുന്നു. ഒരാള്‍ പോലും തങ്ങളെ വിളിച്ച് സംഭവം അറിയിക്കാത്തത് ലജ്ജാകരമായി തോന്നുന്നുവെന്നും അമൃത്സര്‍ പോലീസ് കമ്മീഷണര്‍ അരുണ്‍പാല്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

കൊല്ലപ്പെട്ട ഹര്‍മന്‍ജീത് സിങ് ബുധനാഴ്ച രാത്രി മോട്ടോര്‍സൈക്കിളില്‍ ഇരിക്കുമ്പോള്‍ രണ്ട് നിഹാംഗ് സിഖുകാര്‍ അടുത്തേക്ക് വരികയായിരുന്നു. നിഹാംഗുകളില്‍ ഒരാള്‍ തന്റെ വാള്‍ പുറത്തെടുക്കുന്നതിന് മുമ്പായി രണ്ടു മിനിറ്റോളം വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതായി സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമാണ്. വാളെടുത്ത ഉടന്‍ ഹര്‍മന്‍ജീത് അവരെ തള്ളി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മൂന്നാമതൊരാള്‍ ആക്രമണത്തില്‍ പങ്കാളിയാകുന്നതും കഠാര കൊണ്ട് വെട്ടുന്നതും കാണാം.

ഇത്രയും ഉയര്‍ന്ന സുരക്ഷാ മേഖലയില്‍ മൃതദേഹം അത്രയും സമയം അവിടെ കിടക്കാനുണ്ടായ സാഹചര്യം എന്തുകൊണ്ടെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, പോലീസ് മേധാവിയുടെ മറുപടി ഇതായിരുന്നു. '12 ലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന നഗരത്തില്‍ ഞങ്ങള്‍ 4,300 ഓളം പേരാണ് ഡ്യൂട്ടിയിലുള്ളത്. എല്ലാ പ്രദേശങ്ങളും കവര്‍ ചെയ്യാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍ പൗരന്മാര്‍ക്കും ഒരു കടമയുണ്ട്. എല്ലാവര്‍ക്കും മൊബൈല്‍ ഫോണുണ്ട്. അവര്‍ 112 എന്ന നമ്പറില്‍ വിളിക്കുകയോ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയോ ചെയ്താല്‍ മതിയായിരുന്നു'.

Content Highlights: 2 Nihang Sikhs kill man for chewing tobacco near Amritsar's Golden Temple


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented