പ്രതീകാത്മക ചിത്രം. photo: reuters
മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ ഒമ്പതുവയസുകാരിയെ പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ ചേർന്ന് പീഡിപ്പിച്ചു. വീട്ടിൽ പെൺകുട്ടി ഒറ്റയ്ക്കായിരുന്ന സമയത്ത് അയൽക്കാരായ രണ്ട് ആൺകുട്ടികൾ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.
പെൺകുട്ടിയുടെ ദൃശ്യങ്ങളും ഇവർ പകർത്തി. സംഭവം ആരോടെങ്കിലും പറഞ്ഞാൽ ഇത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായി ഹൈവേ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. പറഞ്ഞു. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വീട്ടിൽ പെൺകുട്ടി തനിച്ച് ഉണ്ടായിരുന്ന നേരത്ത് അയൽവാസികളായ പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ വീട്ടിൽ എത്തി പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. തടുക്കാൻ ശ്രമിച്ച പെൺകുട്ടിയെ ഇരുവരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പരാതിയിൽ പറയുന്നു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കായി വിധേയയാക്കി.
Content Highlights: 2 Minors Rape 9-Year-Old Girl, Record Video To Blackmail
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..