വിളിച്ചിറക്കി വെട്ടി, ആശുപത്രിയിലേക്കുള്ള യാത്രയിലും പിന്തുടർന്ന് ആക്രമികൾ; നടുക്കം മാറാതെ തലശ്ശേരി


ആദ്യം മർദനത്തിനിരയായ ഷബിലിനെ തലശ്ശേരി സഹകരണ ആസ്പത്രിയിലെത്തിക്കുമ്പോൾ കൊലപാതകികൾ ഓട്ടോയിൽ പിന്തുടർന്നിരുന്നതായി സൂചനയുണ്ട്. പ്രധാന പ്രതിയെന്ന് പോലീസ് പറയുന്ന ഇല്ലിക്കുന്ന് സ്വദേശി പാറായി ബാബുവിനും കൂടെയുണ്ടായിരുന്ന പിണറായി സ്വദേശിക്കുമായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.

കൊല്ലപ്പെട്ട ഷമീർ, ഖാലിദ്‌

തലശ്ശേരി: രാഷ്ട്രീയസംഘർഷങ്ങളുടെ ‘ഒഴിവുകാല’മായിരുന്നു കുറച്ചുനാളായി തലശ്ശേരിയിൽ. അക്രമത്തിൽനിന്ന് രാഷ്ട്രീയം മാറിനിന്നപ്പോൾ ക്രിമിനൽസംഘങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തതാകട്ടെ ലഹരി-ക്വട്ടേഷൻ സംഘങ്ങൾ. ബുധനാഴ്ചയുണ്ടായ ലഹരിമാഫിയ അക്രമവും രണ്ട് മരണങ്ങളും തലശ്ശേരിയുടെ ‘ഒഴിവുകാല’ത്തിന് അറുതി വരുത്തിയിരിക്കുകയാണ്.

തലശ്ശേരിയിലും സമീപഗ്രാമങ്ങളിലും വരെ ലഹരിമാഫിയകളുടെ ഇടപെടലുണ്ട്. പാർട്ടിക്കുമീതെ വളർന്ന് പലപ്പോഴും പാർട്ടിക്കുതന്നെ തലവേദനയായ സന്ദർഭങ്ങൾ വരെയുണ്ടായി. ലഹരി-ക്വട്ടേഷൻ മാഫിയ ജീവനെടുത്ത ഇല്ലിക്കുന്ന് സ്വദേശികളായ കെ.ഖാലിദും ഷമീറും പ്രദേശത്ത് എല്ലാവർക്കും സ്വീകാര്യരാണ്. കടുത്ത സി.പി.എം. അനുഭാവികളും. കത്തിയെടുത്തവരുടെ ഭൂതകാലത്തിനുമുണ്ട് രാഷ്ട്രീയസംഘർഷങ്ങളുടെ ക്രിമിനൽ പശ്ചാത്തലം. പ്രതികളെന്ന് ആരോപിക്കപ്പെട്ടുന്നവരിൽ മൂന്നുപേരും പോലീസിന്റെ അപ്രഖ്യാപിത കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകാൻ തലശ്ശേരി പോലീസ് തയ്യാറായിട്ടില്ല. പലതവണ സ്റ്റേഷനിലും ഹൗസ്ഓഫീസറെയും ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. എന്നാൽ പ്രതികളെക്കുറിച്ച് കൃത്യമായ സൂചന പോലീസിന് നൽകിയിട്ടുണ്ടെന്ന് ബന്ധുക്കളും ദൃക്സാക്ഷികളും പറഞ്ഞു.ആദ്യം മർദനത്തിനിരയായ ഷബിലിനെ തലശ്ശേരി സഹകരണ ആസ്പത്രിയിലെത്തിക്കുമ്പോൾ കൊലപാതകികൾ ഓട്ടോയിൽ പിന്തുടർന്നിരുന്നതായി സൂചനയുണ്ട്. പ്രധാന പ്രതിയെന്ന് പോലീസ് പറയുന്ന ഇല്ലിക്കുന്ന് സ്വദേശി പാറായി ബാബുവിനും കൂടെയുണ്ടായിരുന്ന പിണറായി സ്വദേശിക്കുമായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. ഇവരുടെ വീടുകൾ കേന്ദ്രീകരിച്ച് രാത്രി വൈകിയും പോലീസ് തിരച്ചിൽ തുടരുകയാണ്. മയക്കുമരുന്ന് വില്പന സംഘത്തിലെ പ്രധാന കണ്ണിയാണ് ബാബു.

ആർ.എസ്.എസ്. പ്രവർത്തകനായ ബാബു പിന്നീട് പാർട്ടി മാറി സി.പി.എം. പ്രവർത്തകനായി. രാഷ്ട്രീയ അക്രമക്കേസിലുൾപ്പെടെ ബാബു പ്രതിയാണ്. പ്രത്യേകതരത്തിലുള്ള കത്തിയുപയോഗിച്ചാണ് അക്രമിസംഘം ഇരുവരെയും വെട്ടിയത്.

രണ്ടു സി.പി.എം. പ്രവർത്തകരെ ലഹരിവിൽപനക്കാർ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടവർ ബന്ധുക്കൾ

തലശ്ശേരി: ലഹരിമാഫിയാസംഘത്തെ ചോദ്യംചെയ്തതുമായി ബന്ധപ്പെട്ട് സി.പി.എം. പ്രവർത്തകരായ രണ്ടുപേർ വെട്ടേറ്റ് മരിച്ചു; ഒരാൾക്ക് പരിക്കേറ്റു. നെട്ടൂർ ഇല്ലിക്കുന്ന്‌ ത്രിവർണ ഹൗസിൽ കെ.ഖാലിദ് (52), സഹോദരീഭർത്താവും സി.പി.എം. നെട്ടൂർ ബ്രാഞ്ചംഗവുമായ ത്രിവർണ ഹൗസിൽ പൂവനയിൽ ഷമീർ (40) എന്നിവരാണ് മരിച്ചത്.

• തലശ്ശേരി സഹകരണ ആസ്പത്രിയിൽനിന്ന് ഖാലിദിന്റെ മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രിയിലേക്ക് മാറ്റുന്നു

ഇരുവരെയും തലശ്ശേരി സഹകരണ ആസ്പത്രിയിൽനിന്ന് വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു. ഖാലിദ് സഹകരണ ആസ്പത്രിയിലും ഷമീർ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലുമാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലോടെ സഹകരണ ആസ്പത്രി പരിസരത്താണ് സംഭവം. പരിക്കേറ്റ ഇവരുടെ സുഹൃത്ത് നെട്ടൂർ സാറാസിൽ ഷാനിബ് (29) സഹകരണ ആസ്പത്രിയിൽ ചികിത്സയിലാണ്.

ലഹരിവിൽപനയെ ചോദ്യംചെയ്തതിന് ഷമീറിന്റെ മകൻ ഷെബിലിനെ ബുധനാഴ്ച ഉച്ചയ്ക്ക്‌ രണ്ടോടെ നെട്ടൂർ ചിറക്കക്കാവിനടുത്തുവെച്ച് ഒരാൾ മർദിച്ചിരുന്നു. പരിക്കേറ്റ ഷെബിലിനെ സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ്‌ ലഹരിമാഫിയയിൽപ്പെട്ട ഒരാൾ ആസ്പത്രിയിലെത്തി. പ്രശ്നം പറഞ്ഞുതീർക്കാമെന്ന വ്യാജേന ഖാലിദ്‌ അടക്കമുള്ളവരെ പുറത്തേക്ക്‌ വിളിച്ചിറക്കി. ആസ്പത്രി കാൻറീൻ പരിസരത്തുവച്ച് സംസാരിക്കുന്നതിനിടെ ഖാലിദിന്റെ കഴുത്തിന്‌ വെട്ടുകയായിരുന്നു. ഓട്ടോയിൽ കരുതിയ കത്തിയെടുത്തായിരുന്നു വെട്ടിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. തടയാൻ ശ്രമിച്ചതിനിടെ ഷമീറിനും വെട്ടേറ്റു. കമ്മിഷണർ അജിത് കുമാർ, അഡീഷണൽ എസ്.പി. എ.വി.പ്രദീപ്, തലശ്ശേരി എ.എസ്.പി. നിതിൻരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലം സന്ദർശിച്ചു.

പരേതരായ മുഹമ്മദിന്റെയും നബീസയുടെയും മകനാണ്‌ മരിച്ച ഖാലിദ്‌. മത്സ്യത്തൊഴിലാളിയാണ്‌. ഭാര്യ: സീനത്ത്‌. മക്കൾ: പർവീന, ഫർസീൻ. മരുമകൻ: റമീസ്‌ (പുന്നോൽ). സഹോദരങ്ങൾ: അസ്‌ലം ഗുരുക്കൾ, സഹദ്‌, അക്‌ബർ (ഇരുവരും ടെയ്‌ലർമാർ), ഫാബിത, ഷംസീന.

പരേതരായ ഹംസയുടെയും ആയിഷയുടേയും മകനാണ് ഷമീർ. ഭാര്യ: ഷംസീന. മക്കൾ: ഷെബിൽ, ഫാത്തിമത്തുൽ ഹിബ ഷഹൽ. സഹോദരങ്ങൾ: നൗഷാദ്, റസിയ, ഹൈറുന്നിസ. ഖാലിദിന്റെ മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആസ്പത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം വ്യാഴാഴ്ച ആമുക്കപള്ളി കബർസ്ഥാനിൽ കബറടക്കും.

മൂന്നുപേർ കസ്റ്റഡിയിൽ

ഇരട്ടക്കൊലപാതകത്തിൽ നാലുപേർക്കെതിരെ കേസെടുത്തു. പാറായി ബാബുവിന്റെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. മൂന്നുപേർ പോലീസ് കസ്റ്റഡിയിലുണ്ട്.

Content Highlights: 2 men hacked to death in Kerala by drug mafia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented