ആണ്‍സുഹൃത്തിന്റെ പേരില്‍ ബസ് സ്റ്റാന്‍ഡില്‍ തമ്മില്‍തല്ലി പെണ്‍കുട്ടികള്‍; കൗണ്‍സിലിങ് നല്‍കി പോലീസ്


തിരക്കുള്ള പൈതാൻ ബസ് സ്റ്റാൻഡിൽ ഒരു പെൺകുട്ടി ആൺസുഹൃത്തുമായി എത്തി. ഇക്കാര്യം മനസ്സിലാക്കിയ ആൺകുട്ടിയുടെ മറ്റൊരു പെൺസുഹൃത്തും കൂടി ബസ് സ്റ്റോപ്പിലെത്തുകയായിരുന്നു.

പ്രതീകാത്മക ചിത്രം | PTI

മുംബൈ: ആൺസുഹൃത്തിന് വേണ്ടി പരസ്പരം കലഹിക്കുന്ന രണ്ട് പെൺകുട്ടികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വെറലാകുന്നു. മഹാരാഷ്ട്രയിലെ പൈതാൻ ജില്ലയിൽ നിന്നുള്ള 17കാരികളാണ് ഒരു ആൺസുഹൃത്തിന് വേണ്ടി പൊതുയിടത്തിൽ വെച്ച് അടികൂടിയത്. ബസ് സ്റ്റാൻഡിൽ വെച്ചായിരുന്നു സംഭവമെന്ന് പൈതാൻ പോലീസ് പറഞ്ഞു.

ബുധനാഴ്ചയായിരുന്നു സംഭവം. തിരക്കുള്ള പൈതാൻ ബസ് സ്റ്റാൻഡിൽ ഒരു പെൺകുട്ടി ആൺസുഹൃത്തുമായി എത്തി. വിവരമറിഞ്ഞ് ആൺകുട്ടിയുടെ മറ്റൊരു പെൺസുഹൃത്തും കൂടി ബസ് സ്റ്റാന്‍ഡില്‍ എത്തുകയായിരുന്നു. തുടർന്ന് രണ്ടു പെൺകുട്ടികളും തമ്മിൽ വാക്കേറ്റമുണ്ടാകുകയും കൈയ്യാങ്കളിയിലുമെത്തി. ഈ സമയം പെൺകുട്ടികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ആൺകുട്ടി സംഭവസ്ഥലത്ത് നിന്ന് മുങ്ങുകയും ചെയ്തു.

സംഭവത്തിൽ പോലിസ് പെൺകുട്ടികളെ സ്റ്റേഷനിൽ കൊണ്ടു പോവുകയും തുടർന്ന് കൗൺസിലിങ് നടത്തി വിട്ടയക്കുകയും ചെയ്തതായാണ് വിവരം.

Content Highlights: 2 Girls Fight In Public Over Common Boyfriend


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented