തിരുവനന്തപുരത്ത് പട്ടാപ്പകല്‍ കവര്‍ച്ച: പെട്രോള്‍ പമ്പ് മാനേജറില്‍നിന്ന് രണ്ടരലക്ഷം തട്ടിയെടുത്തു


By സ്വന്തം ലേഖകൻ

1 min read
Read later
Print
Share

രക്ഷപ്പെടുന്ന പ്രതികളുടെ സിസിടിവി ദൃശ്യം

തിരുവനന്തപുരം: കണിയാപുരത്ത് പട്ടാപ്പകല്‍ പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്നു. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെ കണിയാപുരത്തുള്ള എസ്ബിഐ പള്ളിപ്പുറം ശാഖയുടെ മുന്നില്‍വച്ചാണ് കവര്‍ച്ച നടന്നത്.

ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവല്‍സ് മാനേജര്‍ ഷാ ഉച്ചവരെയുള്ള കളക്ഷനായ രണ്ടരലക്ഷം രൂപ തൊട്ടടുത്തുള്ള എസ്ബിഐയിലടയ്ക്കാന്‍ പോകവേയാണ് സ്‌കൂട്ടറിലെത്തിയ രണ്ടു പേര്‍ പണം തട്ടിയെടുത്ത് കടന്നുകളഞ്ഞത്. ബാങ്കിനു മുന്നിലുണ്ടായിരുന്ന ജനറേറ്ററിന്റെ മറവില്‍ നിന്നവര്‍ ഷാ അടുത്തെത്തിയപ്പോഴേക്കും കൈയിലെ പൊതി തട്ടിപ്പറിച്ച് സ്‌കൂട്ടറില്‍ക്കയറി അമിത വേഗതയില്‍ കടന്നുകളയുകയായിരുന്നു. ഷാ പിറകെ ഓടിയെങ്കിലും പിടികിട്ടിയില്ല. ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരുന്നു. സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു.

മംഗലപുരം പോലീസെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാക്കള്‍ പോത്തന്‍കോട് ഭാഗത്തേക്കാണ് രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രാത്രിയോടെ ഇവര്‍ സഞ്ചരിച്ച ഹോണ്ട ഡിയോ സ്‌കൂട്ടര്‍ പോത്തന്‍കോട് പൂലന്തറയില്‍ നിന്നും കണ്ടെടുത്തു. പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുകയാണ്.

Content Highlights: 2.5 lakh rupees stolen from pump manager at thiruvananthapuram

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sahad

1 min

KSRTC ബസില്‍ നഗ്നതാപ്രദര്‍ശനം: പ്രതിക്ക് ജാമ്യം; യുവതിക്കെതിരേ ഡി.ജി.പിക്ക് പരാതി

Jun 3, 2023


kozhikode doctor couple death

1 min

'നിത്യരോഗികള്‍, മകള്‍ക്കും മരുമകനും ഭാരമാകാനില്ല'; ജീവനൊടുക്കിയ ഡോക്ടര്‍ ദമ്പതിമാരുടെ കുറിപ്പ്

Jun 3, 2023


death

1 min

കോഴിക്കോട്ട് ഡോക്ടര്‍ ദമ്പതിമാര്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍

Jun 3, 2023

Most Commented