67000 രൂപയുടെ മൊബൈൽ, ലുലുമാളിലെ കറക്കം;കോഴ്സിനെക്കുറിച്ചറിയാനെത്തിയ 19കാരൻ മുങ്ങിയത് 98000 രുപയുമായി


പലരോടും പണം ചോദിച്ചെങ്കിലും നൽകിയില്ല തുടർന്നാണ് എ.ടി.എമ്മിന്‌ സമീപമുള്ള ക്വീൻമേരി സാനിട്ടറി ഉടമ ഓട്ടോറിക്ഷ വിളിക്കാൻ പുറത്തേക്കുപോകുന്നത് കണ്ടത്. ആ തക്കംനോക്കി മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പണവുമായി കടന്നുകളയുകയായിരുന്നു.

• കിരൺ ഷാജി, പ്രതീകാത്മക ചിത്രം

കിടങ്ങൂർ: കിടങ്ങൂർ എസ്.ബി.ഐ.ക്ക്‌ സമീപമുള്ള ക്വീൻമേരി സാനിട്ടറി കടയിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 98,000 രൂപ മോഷ്ടിച്ച ചെങ്ങന്നൂർ കല്ലിശ്ശേരി വളയംകണ്ടത്തിൽ കിരൺ ഷാജി(19)യെ ആണ്‌ കിടങ്ങൂർ പോലീസ് അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.40-നായിരുന്നു സംഭവം.

കാരിത്താസിൽ പുതിയ കോഴ്സിനെക്കുറിച്ച് അന്വേഷിക്കാനെത്തിയതായിരുന്നു പ്രതി. യാത്രയ്ക്കിടെ ബസിലിരുന്നുറങ്ങിയ പ്രതി കിടങ്ങൂരിൽ എത്തിയപ്പോഴാണ് ഉണർന്നത്. തുടർന്ന് എ.ടി.എമ്മിൽ പണമെടുക്കാൻ കയറി. എന്നാൽ, അക്കൗണ്ടിൽ പണമില്ലായിരുന്നു. പലരോടും പണം ചോദിച്ചെങ്കിലും നൽകിയില്ല തുടർന്നാണ് എ.ടി.എമ്മിന്‌ സമീപമുള്ള ക്വീൻമേരി സാനിട്ടറി ഉടമ ഓട്ടോറിക്ഷ വിളിക്കാൻ പുറത്തേക്കുപോകുന്നത് കണ്ടത്. ആ തക്കംനോക്കി മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പണവുമായി കടന്നുകളയുകയായിരുന്നു.

പാലാ ഡിവൈ.എസ്.പി. ഗിരീഷ് പി.സാരഥിയുടെ നിർദേശപ്രകാരം കിടങ്ങൂർ എസ്.എച്ച്.ഒ. കെ.ആർ. ബിജു, എസ്.ഐ.മാരായ കുര്യൻ മാത്യു, എം.ജി. ഗോപകുമാർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽകുമാർ, ജോസ് ചന്ദർ എന്നിവർചേർന്നാണ്‌ പ്രതിയെ അറസ്റ്റുചെയ്തത്.

പണമെടുത്തശേഷം ഒരു ഓട്ടോറിക്ഷയിലാണ്‌ പ്രതി രക്ഷപ്പെട്ടത്‌. ഓട്ടോയിൽ കോട്ടയത്തേക്ക്‌ പോയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തുടർന്ന് കോട്ടയത്ത് ഒരു മൊബൈൽകടയിൽനിന്ന്‌ 67,000 രൂപ നൽകി ഫോൺ വാങ്ങി. പിറ്റേന്ന്‌ ലുലുമാളിലും കറങ്ങിനടന്നു. മൊബൈൽ ഫോൺ കടകളിൽനിന്ന്‌ ലഭിച്ച വിവരങ്ങളിലൂടെയാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമായത്. കിടങ്ങൂർ പോലീസ് ചെങ്ങന്നൂരിലെത്തി ഇയാളെ അറസ്റ്റുചെയ്തു.

Content Highlights: 19 years old boy theft rs 98,000 from shop


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented