'അടിക്കല്ലണ്ണാ എന്ന് കേണപേക്ഷിച്ചു; അടികൊണ്ടിട്ടും അവർ കൊല്ലാൻ വന്നാലോ എന്ന പേടിയിൽ ഒളിച്ചിരുന്നു'


'പാതി ബോധത്തോടെയാണ് ആശുപത്രിയിലെത്തിയത്.’’-നീലകണ്ഠന്റെ വാക്കുകളിൽ ഇപ്പോഴും വിറയൽ. 'അടികൊണ്ടിട്ടും, അവർ കൊല്ലാൻ വന്നാലോ എന്നപേടിയോടെ ഒരു വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു ഞങ്ങൾ'

അനന്തുവും നീലകണ്ഠനും ജില്ലാ ആശുപത്രി നിരീക്ഷണവാർഡിൽ

കൊല്ലം: ഉരുളക്കിഴങ്ങ് ചിപ്സ് ചോദിച്ചപ്പോൾ കൊടുക്കാത്തതിന് പത്തൊൻപതുകാരന് ക്രൂരമർദനം. തെക്കേവിള വയലിൽ പുത്തൻവീട്ടിൽ വാടകയ്ക്കുതാമസിക്കുന്ന നീലകണ്ഠനെയാണ് എട്ടുപേരടങ്ങുന്ന സംഘം അടിച്ച് അവശനാക്കിയത്. ഇതിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്‌.

സംഭവവുമായി ബന്ധപ്പെട്ട് ഇരവിപുരം ആക്കോലിൽ ഫിലിപ്പ് മുക്കിനടുത്ത് വയലിൽവീട്ടിൽ മണികണ്ഠനെ (40) പോലീസ് അറസ്റ്റ് ചെയ്തു. മർദിച്ച മൂന്നുപേരുടെ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയെന്നും ഇരവിപുരം പോലീസ് പറഞ്ഞു.

ഇരവിപുരം ഫിലിപ്പ് മുക്കിനുസമീപം ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. കൈയിലുണ്ടായിരുന്ന ഉരുളക്കിഴങ്ങ് ചിപ്സ് ചോദിച്ചപ്പോൾ കൊടുക്കാത്തതിന് മർദിക്കുകയായിരുന്നെന്ന് നീലകണ്ഠൻ പറയുന്നു. അടുത്തുള്ള തെങ്ങിന്റെ ചുവട്ടിലേക്ക് വലിച്ചിട്ട് മൂന്നുപേർ മർദിക്കുന്നത് ദൃശ്യത്തിലുണ്ട്.

ചാടിവീണ് ചവിട്ടുന്നതും കാണാം. ‘‘ഇങ്ങനെ അടിക്കല്ലണ്ണാ’’ എന്ന് കൂട്ടുകാരൻ അനന്തു പറയുന്നതും വീഡിയോയിൽ കേൾക്കാം. അനന്തുവിന്റെ മുഖത്തും പുറത്തും മർദനമേറ്റ പാടുകളുണ്ട്. ജില്ലാ ആശുപത്രിയിലെ നിരീക്ഷണ വാർഡിൽ കിടക്കുന്ന നീലകണ്ഠന് പേടി വിട്ടുമാറിയിട്ടില്ല. മർദനത്തിന്റെ വീഡിയോകണ്ട ഞെട്ടലിൽ ഓടിയെത്തിയ സഹോദരി ദുർഗയും കൂടെ അടികൊണ്ടെങ്കിലും ക്രൂരമർദനം പുറത്തെത്തിച്ച കൂട്ടുകാരൻ അനന്തുവും ഒപ്പമുണ്ട്. കോഴിക്കോടുള്ള അച്ഛൻ കണ്ണൻ വിവരമറിഞ്ഞിട്ടില്ല.

‘‘തല വേദനിച്ചിട്ടു വയ്യ. പുറത്തും വയറ്റത്തുമെല്ലാം അടികൊണ്ടു. പാതി ബോധത്തോടെയാണ് ആശുപത്രിയിലെത്തിയത്.’’-നീലകണ്ഠന്റെ വാക്കുകളിൽ ഇപ്പോഴും വിറയൽ. “അടികൊണ്ടിട്ടും, അവർ കൊല്ലാൻ വന്നാലോ എന്നപേടിയോടെ ഒരു വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു ഞങ്ങൾ. അവിടെയിരുന്ന് ചേട്ടൻമാരെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ കൊടുത്ത് വാർത്തയായെന്ന് ഉറപ്പാക്കിയശേഷമാണ് ആശുപത്രിയിലേക്കു പോകാൻ ധൈര്യംകിട്ടിയത്”-ദൃശ്യങ്ങൾ പകർത്തിയ അനന്തു പറഞ്ഞു.

‘‘തലവേദനയുള്ളതിനാൽ സ്കാനിങ്‌ വേണമെന്നാണ് പറയുന്നത്. ഇവിടെ സ്കാനിങ് യന്ത്രം കേടായതിനാൽ പുറത്തുപോയി ചെയ്യണം. അതിന് 3,000 രൂപയിലധികമാകും. ഞങ്ങളുടെ കൈയിൽ ഒന്നുമില്ല. ഉണ്ടായിരുന്ന ഒരു പവന്റെ മാലയും ഏലസും പണവും മർദിച്ചവർ തട്ടിയെടുത്തു. ഇനി ആരോടെങ്കിലും കടംവാങ്ങണം”-നീലകണ്ഠൻ പറഞ്ഞു. ജിപ്‌സം ബോർഡിന്റെ പണിക്കുപോയാണ് നീലകണ്ഠൻ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.

Content Highlights: 19-year-old thrashed for not giving lays

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented