മാപ്പുപറയാനായി കുനിയുമ്പോൾ ക്രൂരമർദ്ദനം, കൂടെയുള്ളവർ ദൃശ്യം പകർത്തും; ഗ്രൂപ്പുകളും നിരീക്ഷണത്തിൽ


വാട്‌സാപ്പ് കൂട്ടായ്മകളിലാണ് രാഹുലിനെ ചിലർ വിമർശിച്ചത്. ഇവരെ കണ്ടെത്തി പല കാരണങ്ങൾ പറഞ്ഞാണ് വിളിച്ചുവരുത്തുക. തുടർന്ന് രാഹുലും കൂട്ടാളികളും ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി ചോദ്യംചെയ്യും, മാപ്പുപറയാൻ ആവശ്യപ്പെടും. ചിലർ മാപ്പുപറയാനായി കുനിയുമ്പോഴാണ് മർദിക്കുക.

മർദ്ദിക്കുന്ന ദൃശ്യത്തിൽ നിന്ന്, ഇൻസൈറ്റിൽ അറസ്റ്റിലായ രാഹുൽ | Photo: Screengrab/ Mathrubhumi News

കരുനാഗപ്പള്ളി: സാമൂഹികമാധ്യമ കൂട്ടായ്മകളിൽ വിമർശിക്കുന്നവരെ വിളിച്ചുവരുത്തും. പിന്നെ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി മാപ്പുപറയിച്ചശേഷം ക്രൂരമായി മർദിക്കും. മർദനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിക്കും. കഴിഞ്ഞദിവസം കരുനാഗപ്പള്ളി പോലീസ് അറസ്റ്റ്‌ ചെയ്ത കൊട്ടാരക്കര ഓടനാവട്ടം സ്വദേശി രാഹുലിനെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.

രാഹുൽ അറസ്റ്റിലായശേഷം ഒട്ടേറെപ്പേരാണ് ഇയാൾക്കെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചത്. പലരെയും മർദിക്കുന്ന വീഡിയോകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങൾ എവിടെയാണെന്നോ മർദനമേറ്റവരെപ്പറ്റിയോ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം ഊർജിതമാക്കി.

വള്ളികുന്നം സ്വദേശി അച്ചുവിനെ കരുനാഗപ്പള്ളിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് വിളിച്ചുവരുത്തി മർദിച്ച സംഭവത്തിലാണ് ഓടനാവട്ടം തുറവൂർ രാഹുൽ ഭവനത്തിൽ രാഹുലിനെ (അമ്പാടി-26) കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ്‌ ചെയ്തത്. രാഹുലിന്റെ മൊബൈൽ ഫോണിൽനിന്ന്‌ കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

വാട്‌സാപ്പ് കൂട്ടായ്മകളിലാണ് രാഹുലിനെ ചിലർ വിമർശിച്ചത്. ഇവരെ കണ്ടെത്തി പല കാരണങ്ങൾ പറഞ്ഞാണ് വിളിച്ചുവരുത്തുക. തുടർന്ന് രാഹുലും കൂട്ടാളികളും ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി ചോദ്യംചെയ്യും, മാപ്പുപറയാൻ ആവശ്യപ്പെടും. ചിലർ മാപ്പുപറയാനായി കുനിയുമ്പോഴാണ് മർദിക്കുക. മാപ്പുപറയാൻ തയ്യാറാകാത്തവരെയും ക്രൂരമായി മർദിക്കും. രാഹുലിനൊപ്പമുള്ളവരാണ് വീഡിയോകൾ മൊബൈൽ ഫോണിൽ പകർത്തുന്നതെന്ന് ദൃശ്യങ്ങളിൽനിന്ന്‌ വ്യക്തമാണ്. മർദനമേറ്റ് തറയിൽ വീഴുന്നവരെ മുഖത്തും നെഞ്ചിലുമെല്ലാം ചവിട്ടുന്നതും ചില ദൃശ്യങ്ങളിലുണ്ട്.

സാമൂഹികമാധ്യമ കൂട്ടായ്മകളും നിരീക്ഷണത്തിൽ

:രാഹുലിന്റെ മർദനത്തിനിരയായവരെപ്പറ്റി വ്യക്തമായ വിവരം പോലീസിനു ലഭിച്ചിട്ടില്ല. മർദനമേറ്റവർ പരാതിയുമായി രംഗത്തെത്തിയിട്ടുമില്ല. ഇവരെ കണ്ടെത്തുന്നതിന് റിമാൻഡിലുള്ള രാഹുലിനെ കസ്റ്റഡിയിൽ വാങ്ങുന്നതും പോലീസ് പരിഗണിക്കുന്നു. ചില സാമൂഹികമാധ്യമ കൂട്ടായ്മകളും പോലീസിന്റെ നിരീക്ഷണത്തിലാണ്.

പ്രതിയെ കുടുക്കിയത് മണിക്കൂറുകൾക്കുള്ളിൽ

:രാഹുൽ യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ ലഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കരുനാഗപ്പള്ളി പോലീസ് ഇയാളുടെ ഫോൺ നമ്പർ കണ്ടെത്തി സൈബർ സെല്ലിന്റെ സഹായത്തോടെ കുടുക്കിയത്. പൂയപ്പള്ളി സ്റ്റേഷനിൽ ഇയാൾക്കെതിരേ ഒട്ടേറെ കേസുകൾ നിലവിലുണ്ട്. എന്നിട്ടും ഇയാൾ ക്രൂരതകൾ തുടരുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

Content Highlights: 19-year-old suffers severe beating in Kollam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented