യു.പിയില്‍ 19-കാരിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി; 20-കാരന്‍ ബലാത്സംഗം ചെയ്തു കൊന്നതെന്ന് കുടുംബം


പ്രതീകാത്മക ചിത്രം | PTI

ലഖ്നൗ: ഉത്തർപ്രദേശിലെ മൈൻപുരിയിൽ പത്തൊന്‍പതുകാരിയെ വീടിനുള്ളിൽ സംശയാസ്പദമായ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബിരുദവിദ്യാർഥിയായ പെൺകുട്ടിയെ പുഷ്‌പേന്ദ്ര എന്ന ഇരുപതുകാരൻ ബലാത്സം​ഗം ചെയ്ത് കൊന്നതാണെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. ബുധനാഴ്ചയാണ് സംഭവം.

സംഭവസമയത്ത് പെൺകുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. കോച്ചിങ് ക്ലാസിന് ശേഷം മടങ്ങിയെത്തിയ ഇളയ സഹോദരി വാതില്‍ മുട്ടിയപ്പോള്‍ പുഷ്പേന്ദ്ര വാതിൽ തുറന്ന് ഇറങ്ങി ഓടിയതായും അതിനുശേഷം പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നെന്നും കുടുംബാം​ഗങ്ങൾ പറയുന്നു.



പെൺകുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്തതായും പുഷ്പേന്ദ്രക്കായുള്ള തിരച്ചിൽ ഊർജ്ജിതപ്പെടുത്തിയതായും മൈൻപുരി എസ്.പി. കമലേഷ് ദീക്ഷിത് അറിയിച്ചു.

Content Highlights: 19 year old student, allegedly raped, murdered, Uttar Pradesh, crime news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented