പ്രതീകാത്മക ചിത്രം
കാസര്‍കോട്: വിവാഹവാഗ്ദാനം നല്‍കി 17-കാരിയെ പീഡിപ്പിച്ച കാമുകനടക്കം 13 പേര്‍ക്കെതിരേ പോക്‌സോ നിയമപ്രകാരം കാസര്‍കോട് വനിതാ പോലീസ് കേസെടുത്തു. വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസ്. വിദ്യാനഗറിലെ അറഫാത്ത് പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി ആദ്യം പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പിന്നീട് ഇയാളുടെ നാല് സുഹൃത്തുക്കളും പെണ്‍കുട്ടിയെ പീഡിപ്പിച്ചു.
ജൂലായ് 31-ന് പെണ്‍കുട്ടിയെ കാണാതായിരുന്നു. പോലീസ് അന്വേഷിക്കുന്നതിനിടയില്‍ ഒരു ദിവസം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി. ഈ സംഭവം ആവര്‍ത്തിച്ചതോടെ വീട്ടുകാര്‍ അന്വേഷിച്ചതോടെയാണ് പീഡനവിവരം പുറത്തായത്. തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. കാസര്‍കോടിന് പുറമേ കോഴിക്കോട്, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലെ ലോഡ്ജുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.
Content Highlights: 17-year-old girl raped, case against 13 people including boyfriend
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..