പ്രതീകാത്മക ചിത്രം / AFP
ഹൈദരാബാദ്: ഇന്റര്‍മീഡിയേറ്റ് വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ ഉപ്പാളില് താമസിക്കുന്ന 17-കാരിയെയാണ് വീട്ടിലെ അടുക്കളയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസ് പറയുന്നത്.
ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ പോയ പെണ്‍കുട്ടിയെ പിറ്റേദിവസം രാവിലെ അടുക്കളയില്‍ മരിച്ചനിലയില്‍ കണ്ടെന്നാണ് വീട്ടുകാരുടെ മൊഴി. പെണ്‍കുട്ടി ജീവനൊടുക്കിയതിന്റെ കാരണമറിയില്ലെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.
അടുക്കളയിലെ പാചകവാതക സിലിണ്ടറില്‍നിന്ന് വാതകം ശ്വസിച്ചാണ് 17-കാരി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. പ്ലാസ്റ്റിക് കവറുകള്‍ കൊണ്ട് മുഖം മൂടിയശേഷം സിലിണ്ടറില്‍നിന്നുള്ള പൈപ്പ് ഇതിനുള്ളിലേക്ക് കടത്തി റെഗുലേറ്റര്‍ ഓണ്‍ ചെയ്യുകയായിരുന്നു. ശേഷം വാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ ഉപ്പാള്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: 17 year old girl found dead at kitchen in hyderabad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..