പ്രവീൺ
വണ്ടന്‍മേട്ട്(ഇടുക്കി): സഹോദരിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് പതിനേഴുകാരനെ സുഹൃത്ത് മദ്യത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തി. മണിയന്‍പെട്ടി കൊച്ചറ സത്യവിലാസം പവന്‍രാജിന്റെ മകന്‍ രാജ്കുമാര്‍ (17) ആണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് നെറ്റിത്തൊഴു മണിയന്‍പെട്ടി കോളനിയില്‍ ബാബുവിന്റെ മകന്‍ പ്രവീണിനെ (23) വണ്ടന്‍മേട് പോലീസ് അറസ്റ്റുചെയ്തു. സഹോദരിയോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് രാജ്കുമാറിനെ കൊലപ്പെടുത്തിയതെന്ന് പ്രവീണ്‍ പോലീസിന് മൊഴി നല്‍കി. തിങ്കളാഴ്ച ഉച്ചമുതല്‍ രാജ്കുമാറിനെ കാണാനില്ലെന്നു കാട്ടി രാത്രിയോടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ കാണാതാകുന്നതിനു മുന്‍പ് പ്രവീണിനൊപ്പം രാജ്കുമാറിനെ കണ്ടതായി വിവരം ലഭിച്ചു.
പ്രവീണിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലകളില്‍ നടത്തിയ തിരച്ചിലിലാണ് ഉച്ചയോടെ മണിയന്‍പെട്ടിക്കുസമീപം പാറപ്പുറത്ത് മൃതദേഹം കണ്ടെത്തിയത്.
Content Highlights: 17 year old boy killed by friend in vandanmedu idukki
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..