മർദ്ദനത്തിൽ പരിക്കേറ്റ പതിനേഴുകാരൻ | Photo: Screengrab/ Mathrubhumi News
പാലക്കാട്: മാമ്പഴവും പണവും മോഷ്ടിച്ചെന്നാരോപിച്ച് പതിനേഴുകാരനെ കെട്ടിയിട്ട് മര്‍ദിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് കുട്ടിയ്ക്ക് ക്രൂര മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
കൊഴിഞ്ഞാമ്പാറ സ്വദേശിയായ പരമശിവവും ഭാര്യ ജ്യേതിമണിയും മകനും ചേര്‍ന്നാണ് പതിനേഴുകാരനെ മര്‍ദ്ദിച്ചത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊഴിഞ്ഞാമ്പറയ്ക്കടുത്ത് വണ്ണാമട എന്ന അതിര്‍ത്തി പ്രദേശത്താണ് സംഭവുമുണ്ടായത്. പതിനേഴുകാരന്‍ മാമ്പഴവും പണവും മോഷ്ടിച്ചു എന്നാരോപിച്ച് ഇവര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കുട്ടിയെ കൈകള്‍ ബന്ധിച്ച് ഉയര്‍ത്തി കെട്ടി ചെരുപ്പും വടിയും മറ്റുമുപയോഗിച്ചായിരുന്നു മര്‍ദ്ദനം.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ പതിനേഴുകാരന്‍ പാലക്കാട് ജില്ല ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷം കസ്റ്റഡിയിലെടുത്തു.
Content Highlights: 17 year old boy brutally beaten up in palakkad accusing theft
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..