പ്രതീകാത്മക ചിത്രം | Mathrubhumi archives
ന്യൂഡല്‍ഹി: ബലാത്സംഗത്തിനിരയാക്കിയ പ്രതിയുടെ അമ്മയെ വെടിവെച്ച് പതിനാറുകാരി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഭഞ്ചന്പുരയിലാണ് സംഭവം. വെടിയേറ്റ ഉടനെ ഇവരെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അപകടനില തരണം ചെയ്തതായാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പെണ്‍കുട്ടിയെ പോലീസ് പിടികൂടി.
2021-ലാണ് അന്‍പതുകാരിയായ സ്ത്രീയുടെ മകന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. 25 വയസ്സുകാരനായ യുവാവ് ഈ കേസില്‍ ശിക്ഷയനുഭവിച്ച് ജയിലില്‍ കഴിയുകയാണ്.
ഭഞ്ചന്പുരയിലെ ഘോണ്ട ഏരിയയില്‍ ഒരു വെടിവെപ്പുണ്ടായെന്നറിയിച്ച് വൈകീട്ട് അഞ്ചുമണിയോടെയാണ് പോലീസിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് വെടിവെപ്പ് നടത്തിയതെന്ന് മനസ്സിലായി. പലചരക്കു കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങിയ സമയത്താണ് പെണ്‍കുട്ടി ഇവര്‍ക്കെതിരേ വെടിയുതിര്‍ത്തത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Content Highlights: 16-year-old rape survivor shoots rapist’s mother in delhi, held
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..