അറസ്റ്റിലായ ജിനേഷ്
മലയിന്‍കീഴ്: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ എട്ടുപേര്‍ പീഡിപ്പിച്ച സംഭവത്തിനുപിന്നില്‍ ലഹരി-സെക്സ് മാഫിയ സംഘമെന്ന് പോലീസ്. സ്ത്രീകളെ ലഹരിക്കടിമകളായി ഉപയോഗിക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്നാണ് പോലീസ് സംശയിക്കുന്നത്.
പിടിയിലായ ഡി.വൈ.എഫ്.ഐ. നേതാവായ ജിനേഷിനെ കൂടാതെ ചില യുവജന നേതാക്കള്‍ കൂടി ഈ സംഘത്തിലുണ്ടെന്നാണ് നിഗമനം. ലഹരിക്കടത്തിന്റെ നേതൃത്വം സംഘാംഗമായ മറ്റൊരു പ്രമുഖ യുവജനസംഘടനാ നേതാവിനാണ്. സമൂഹ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ച് പീഡനത്തിനിരയാക്കിയ ഒരാള്‍ക്കും ലഹരിസംഘങ്ങളുമായി ബന്ധമുണ്ട്്.
ജിനേഷിന്റെ ഫോണില്‍നിന്നും ലഭിച്ച ദൃശ്യങ്ങളാണ് ലഹരി-സെക്സ് സംഘങ്ങളിലേക്ക് പോലീസിനെ എത്തിച്ചത്.
വിവിധ സ്ഥലങ്ങളിലുള്ള 30 ഓളം സ്ത്രീകളുടെ നഗ്നദൃശ്യങ്ങളും ഇവര്‍ മദ്യവും മറ്റ് ലഹരികളും ഉപയോഗിക്കുന്നതും അടക്കമുള്ള ദൃശ്യങ്ങള്‍ ഇയാളുടെ ഫോണില്‍ ഉണ്ടായിരുന്നു. മലയിന്‍കീഴിലെ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയാണ് സമൂഹമാധ്യമങ്ങളിലൂടെ ആദ്യം പങ്കുവച്ചത്. ഇപ്പോള്‍ പിടിയിലായ ആറുപേരെക്കൂടാതെ നിരവധി പേരിലേക്ക് ഈ നമ്പര്‍ എത്തിയെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചവരെല്ലാം വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇത് മറ്റുള്ളവര്‍ക്ക് കൈമാറാനും ഭീഷണിപ്പെടുത്താനുമാണ്. ഇതേരീതിയില്‍ കൂടുതല്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും ലഹരി നല്കി അടിമയാക്കുന്നതാണ് ഇവരുടെ രീതിയെന്നാണ് സംശയം.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് നിരവധി പെണ്‍കുട്ടികളെ സെക്സ് റാക്കറ്റിന്റെ വലയിലാക്കിയ ഒരു പ്രമുഖനും പോലീസിന്റെ പട്ടികയിലുണ്ട്. ഇയാള്‍ മലയിന്‍കീഴിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നു.
പീഡനത്തിനിരയായ പെണ്‍കുട്ടി ഇപ്പോള്‍ അവശ നിലയിലാണ്. നിരന്തരമായ പീഡനം പെണ്‍കുട്ടിയെ ശാരീരികമായും മാനസികമായും ബാധിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. ഇതുകൊണ്ടാണോ മറ്റൊരാളോടൊപ്പം രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
അന്വേഷണത്തിന് പ്രത്യേക സംഘം വേണമെന്ന് ആവശ്യം
ലഹരി സെക്സ് റാക്കറ്റിലേക്ക് വിരല്‍ചൂണ്ടുന്ന കേസിന്റെ ചുരുളഴിക്കാന്‍ ഒരു സ്റ്റേഷനിലെ പരിമിതമായ സൗകര്യവും ഉദ്യോഗസ്ഥരും മാത്രം മതിയാകില്ല. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ഇടപെടലുകളും സൈബര്‍ വിഭാഗത്തിന്റെ പ്രത്യേക സഹായവും വേണ്ടതുണ്ട്. കേസിന്റെ അന്വേഷണ ച്ചുമതല മലയിന്‍കീഴ് സി.ഐ.ക്ക് മാത്രമാണ്. കാട്ടാക്കട ഡിവൈ.എസ്.പി. അവധിയിലാണ്. നെടുമങ്ങാട് ഡിവൈ.എസി.പി.ക്കാണ് ചുമതല. മലയിന്‍കീഴ് പോലീസിനുമാത്രം അന്വേഷണച്ചുമതല തുടര്‍ന്നാല്‍ പ്രമുഖരായ പ്രതികളടക്കം രക്ഷപ്പെടാനുള്ള സാധ്യതയുമുണ്ട്.
ഈ സ്റ്റേഷനിലെ രണ്ട് എസ്.ഐ.മാരും അവധിയിലാണ്. പ്രത്യേക അന്വേഷണ സംഘത്തിലൂടെ മാത്രമേ ശാസ്ത്രീയ പരിശോധനകളടക്കം ആവശ്യമായ കേസ് പൂര്‍ണമായും തെളിയിക്കാനാവൂവെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍തന്നെ ചൂണ്ടിക്കാട്ടുന്നത്.
Content Highlights: 16-year-old molested; Arrested DYFI leader link in drug-sex mafia gang, evidence on phone
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..