മുംബൈയിൽ ചിൽഡ്രൻസ് ഹോമിൽ പതിനാറുകാരനെ ചവിട്ടിക്കൊന്നു


മാനസികപ്രശ്നങ്ങളുള്ള നിഷാദിനെ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനിടയിൽ പോലീസാണ് ചിൽഡ്രൻസ് ഹോമിലെത്തിച്ചത്. നിഷാദിന് ശരിയായി സംസാരിക്കാനുള്ള ശേഷിയില്ലായിരുന്നു

പ്രതീകാത്മകചിത്രം | Photo: Mathrubhumi

മുംബൈ: മുംബൈ നഗരത്തിൽ മാട്ടുംഗയിലെ ചിൽഡ്രൻസ് ഹോമിൽ പതിനാറുകാരനെ ചവിട്ടിക്കൊന്നു. കൂടെ താമസിക്കുന്ന പന്ത്രണ്ടുകാരനടക്കമുള്ള നാലുപേരാണ് കൊലപാതകം നടത്തിയതെന്ന് സി.സി.ടി.വി. ദൃശ്യത്തിൽ തെളിഞ്ഞു.

പത്തുദിവസംമുമ്പ് ചിൽഡ്രൻസ് ഹോമിലെത്തിയ ഹസ്‌വാൻ രാജ്കുമാർ നിഷാദാണ് കൊല്ലപ്പെട്ടത്. ആന്തരികാവയവങ്ങൾക്ക് മാരകമായി പരിക്കേറ്റതാണ് മരണകാരണം. മാനസികപ്രശ്നങ്ങളുള്ള നിഷാദിനെ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനിടയിൽ പോലീസാണ് ചിൽഡ്രൻസ് ഹോമിലെത്തിച്ചത്. നിഷാദിന് ശരിയായി സംസാരിക്കാനുള്ള ശേഷിയില്ലായിരുന്നു



മുറിയിൽ മലമൂത്രവിസർജനം നടത്തിയത് കൂടെയുള്ളവരെ പ്രകോപിപ്പിക്കുകയും തുടർന്ന് ക്രൂരമായി മർദിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. നാലുപേർ നിഷാദിനെ ചവിട്ടുകയും മർദിക്കുകയും ചെയ്യുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. 17 വയസ്സിനു താഴെയുള്ളവരാണ് അക്രമികളുടെ കൂട്ടത്തിലെ മറ്റു മൂന്നുപേർ. ബോധരഹിതനായി കിടന്ന നിഷാദിനെ ചിൽഡ്രൻസ് ഹോം ജീവനക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Content Highlights: 16-year-old homeless boy lynched at children’s home in Matunga, dies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented