പ്രതീകാത്മകചിത്രം| Photo: Mathrubhumi
ഇടുക്കി: കുമളിക്ക് സമീപം സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പതിനാറുകാരി വീട്ടില്‍ പ്രസവിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കുമളി പോലീസ് സ്ഥലത്തെത്തി 16-കാരിയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹപാഠിയായ ആണ്‍കുട്ടിക്കായി പോലീസ് തിരച്ചില്‍ തുടങ്ങി.
താനും സഹപാഠിയായ ആണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴി. മറ്റാരും ഉപദ്രവിച്ചിട്ടില്ലെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
ശാരീരികാസ്വാസ്ഥ്യമുണ്ടെന്ന് കഴിഞ്ഞദിവസം വൈകിട്ട് മുതല്‍ പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍ കുട്ടി ഗര്‍ഭിണിയാണെന്നതിന്റെ സൂചനകളൊന്നും ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നില്ല. വ്യാഴാഴ്ച കുട്ടി സ്‌കൂളിലും പോയില്ല. ഇതിനുപിന്നാലെയാണ് വീട്ടില്‍വെച്ച് കുഞ്ഞിനെ പ്രസവിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.
Content Highlights: 16 year old girl delivered baby in kumily idukki police searching for her classmate
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..