ഷിബു ദേവസ്യാ
കോഴഞ്ചേരി: പതിനാറുവയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ അമ്മയും അവരുടെ കാമുകനും ഒന്നാംപ്രതിയുമായ പെരുനാട് കൊല്ലംപറമ്പില്‍ ഷിബു ദേവസ്യാ (46) യും അറസ്റ്റില്‍. ഒളിവില്‍ കഴിഞ്ഞിരുന്ന ഇരുവരെയും ആലപ്പുഴ പൂച്ചാക്കലില്‍നിന്ന് കോയിപ്രം പോലീസാണ് പിടികൂടിയത്.
2021 സെപ്റ്റംബറില്‍ ഷിബു താമസിക്കുന്ന കുറ്റൂര്‍ തലയാറുള്ള വാടകവീട്ടിലെത്തിച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. അമ്മയുടെ സഹായത്തോടെയാണ് കുട്ടിയെ ഇവിടെ കൊണ്ടുവന്നത്.
കേസില്‍ കുട്ടിയുടെ സഹോദരനും അമ്മാവനും, അയിരൂര്‍ സ്വദേശികളായ മഹേഷ് മോഹനന്, ജിജോ ഈശോ ഏബ്രഹാം എന്നിവരും നേരത്തേ അറസ്റ്റിലായിരുന്നു. അമ്മാവന് ഉള്‍പ്പെടെ മൂന്നുപേര്‍ റിമാന്‍ഡിലും പ്രായപൂര്‍ത്തിയാകാത്ത സഹോദരന് ചൈല്‍ഡ് വെല്‍ഫയര്‍ സെന്ററിലുമാണ്.
ഇവരെ പിടികൂടിയതോടെയാണ് അമ്മയും പെരുനാട് സ്വദേശിയായ കാമുകനും ഒളിവില്‍പോയത്. ഇരുവരുടെയും പങ്കിനെപ്പറ്റി പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു. കോയിപ്രം എസ്.എച്ച്.ഒ. എന്‍.സജീഷ്കുമാര്‍, എസ്.ഐ. അനൂപ്, സീനിയര്‍ സി.പി.ഒ. ജോബിന്, വനിതാ സി.പി.ഒ. രശ്മി എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..