പ്രതി വിഷ്ണു സുധീഷ്
പത്തനംതിട്ട: പത്തനംതിട്ടയില്‍ പതിനാറുകാരിയോട് അതിക്രമം. പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ച കുട്ടിയെ പ്രതി മര്‍ദിച്ചതായാണ് പരാതി. സംഭവത്തില്‍ ആറന്മുള സ്വദേശി വിഷ്ണു സുധീഷിനെ (30) ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. വിവാഹിതനാണ് എന്നുള്ള വിവരം മറച്ചുവെച്ചുകൊണ്ടാണ് ഇയാള്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുന്നത്. ഇവര്‍ തമ്മില്‍ സ്‌കൂള്‍ പരിസരത്ത് വച്ച് കാണുന്നത് പതിവായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയെ ബൈക്കിന്റെ പിന്നില്‍ കയറ്റി ഇയാള്‍ വെണ്ണിക്കുളത്തേക്ക് കൊണ്ടുപോയിരുന്നു. ഈ യാത്രയ്ക്കിടെ ഇയാള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ കടന്നു പിടിക്കുകയായിരുന്നു.
ഈ വിഷയം കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞതോടെ പെണ്‍കുട്ടി ബന്ധത്തില്‍ നിന്ന് പിന്മാറി. ഇയാളുടെ ഫോണ്‍കോളുകളും അവഗണിച്ചു. ഇതോടെ ചൊവ്വാഴ്ച പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും മടങ്ങി വരുന്ന വഴിയില്‍ കാത്ത് നിന്ന പ്രതി പെണ്‍കുട്ടിയെ ചോദ്യം ചെയ്യുകയും അടിക്കുകയുമായിരുന്നു. തുടര്‍ന്ന് കുട്ടിയും അമ്മയും ചേര്‍ന്ന് പോലീസിന് പരാതി നല്‍കി.
ബുധനാഴ്ച വൈകീട്ട് ഭാര്യവീടിന്റെ സമീപത്ത് നിന്നാണ് പ്രതി വിഷ്ണു സുധീഷിനെ പോലീസ് പിടികൂടിയത്. പെണ്‍കുട്ടിയെ കൊണ്ടുപോകാനായി ഇയാള്‍ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തട്ടിക്കൊണ്ടുപോകല്‍, മര്‍ദനം, പോക്‌സോ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Content Highlights: 16-year-old beaten up for backing out of relationship, 30 year old man arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..