കാമുകന്റെ കൈഞരമ്പ് മുറിച്ചശേഷം 15കാരി ആത്മഹത്യക്ക് ശ്രമിച്ച സംഭവം; പരാതിയില്ലാത്തതിനാല്‍ കേസില്ല


താമരശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ തിങ്കളാഴ്ച പകലാണ് സ്വകാര്യ ബസ് ജീവനക്കാരനായ ഇരുപതുകാരനെ യൂണിഫോമിലെത്തിയ പെണ്‍കുട്ടി അപായപ്പെടുത്താന്‍ ശ്രമിച്ചത്.

പ്രതീകാത്മക ചിത്രം | Christopher Furlong | Getty Images

താമരശ്ശേരി: പ്രണയത്തില്‍നിന്ന് പിന്‍മാറിയ കാമുകന്റെ കൈഞരമ്പ് ബ്ലേഡുകൊണ്ട് മുറിച്ചശേഷം പതിനഞ്ചുകാരി കൈത്തണ്ടയില്‍ മുറിവേല്‍പ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. താമരശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ തിങ്കളാഴ്ച പകലാണ് സ്വകാര്യ ബസ് ജീവനക്കാരനായ ഇരുപതുകാരനെ യൂണിഫോമിലെത്തിയ പെണ്‍കുട്ടി അപായപ്പെടുത്താന്‍ ശ്രമിച്ചത്. ഇരുവരെയും താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമികചികിത്സ ലഭ്യമാക്കി. അകന്നബന്ധുക്കളായ ഇരുവരും കോടഞ്ചേരി സ്വദേശികളാണ്.

തിങ്കളാഴ്ച ഉച്ചയ്ക്ക് താമരശ്ശേരി പുതിയ ബസ് സ്റ്റാന്റെിലെത്തിയ ഇരുവരുംതമ്മില്‍ വാക്കേറ്റമുണ്ടായി. താനുമായുള്ള അടുപ്പം ഉപേക്ഷിച്ചതിനെച്ചൊല്ലിയായിരുന്നു പെണ്‍കുട്ടി ബസ് ജീവനക്കാരനോട് കയര്‍ത്തത്. പിന്നീട് തിരുവമ്പാടി, കോടഞ്ചേരി ബസുകള്‍ നിര്‍ത്തിയിടുന്നതിന് സമീപത്തായി ബസുകള്‍ക്കിടയില്‍വെച്ചാണ് പന്ത്രണ്ടരയോടെ ബ്ലേഡ് പ്രയോഗം നടത്തിയത്. ബസില്‍ ബോര്‍ഡ് മാറ്റിയിറങ്ങിയ തന്നോട് കൈനീട്ടാന്‍ ആവശ്യപ്പെട്ട പെണ്‍കുട്ടി തന്റെ കൈത്തണ്ടയില്‍ ബ്ലേഡുകൊണ്ട് മുറിക്കുകയായിരുന്നെന്നാണ് യുവാവ് നല്‍കിയ മൊഴി. സംഭവംകണ്ട് ബസ് ജീവനക്കാരും യാത്രക്കാരും തടിച്ചുകൂടി.

ചോരയൊലിക്കുന്ന കൈത്തണ്ടയുമായിനിന്ന യുവാവിനെ സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന താമരശ്ശേരി ട്രാഫിക്കിലെ ഹോംഗാര്‍ഡ് വി.പി. സുധീറിന്റെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഓട്ടോ സ്റ്റാന്‍ഡിന് സമീപം പെണ്‍കുട്ടിയെയും കൈഞരമ്പ് മുറിച്ചനിലയില്‍ കണ്ടെത്തിയത്.

പിന്നീട് ഇരുവരെയും ഓട്ടോയില്‍ കയറ്റി ഹോംഗാര്‍ഡ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചു. യുവാവും പെണ്‍കുട്ടിയുടെ കുടുംബവും പരാതിനല്‍കാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല.

Content Highlights: 15-year-old girl tried to commit suicide after cutting her boyfriend's wrist


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented