മോഷണം ആരോപിച്ച് 15-കാരന് വൈദികന്റെ ക്രൂരമര്‍ദനം; സ്വകാര്യഭാഗത്ത് സ്‌ക്രൂഡ്രൈവര്‍കൊണ്ട് മര്‍ദിച്ചു


മാതൃഭൂമി ന്യൂസ്

മർദനത്തിൽ പരിക്കേറ്റ വിദ്യാർഥി

തൃശ്ശൂര്‍: തൃശ്ശൂരില്‍ മോഷണക്കുറ്റം ആരോപിച്ച് 15-കാരന് വൈദികന്റെ ക്രൂരമര്‍ദനമെന്ന് പരാതി. ചെന്നായ്പ്പാറ ദിവ്യഹൃദയാശ്രമത്തിലാണ് സംഭവം. സ്‌കൂള്‍ ബസിലെ ആയയുടെ മൊബൈലും പണവും മോഷ്ടിച്ചെന്ന് ആരോപിച്ചാണ് അനാഥാലയത്തിലെ അന്തേവാസിയായ കുട്ടിയെ വൈദികന്‍ മര്‍ദിച്ചത് എന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.

വ്യാഴാഴ്ച രാത്രിയാണ് സംഭവം. കുട്ടി പീച്ചിയിലെ സ്‌കൂളിലാണ് പഠിക്കുന്നത്. സ്‌കൂളിലേക്ക് പോകുന്ന ബസിലെ ആയയുടെ മൊബൈലും പണവും മോഷ്ടിച്ചുവെന്ന് ആരോപിച്ച് അനാഥാലയത്തിലെ വൈദികനായ ഫാദര്‍ സുശീല്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി. മര്‍ദനത്തില്‍ ഭയന്ന കുട്ടി അനാഥാലയത്തില്‍ നിന്ന് ഇറങ്ങിയോടി തൊട്ടടുത്ത വീട്ടില്‍ അഭയം തേടുകയായിരുന്നു. കുട്ടി കാര്യം പറഞ്ഞതോടെ വീട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് കുട്ടിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.



കുട്ടിയുടെ സ്വകാര്യ ഭാഗത്ത് വൈദികന്‍ സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് മര്‍ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. മര്‍ദനത്തില്‍ കുട്ടിയുടെ കൈയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ഒല്ലൂര്‍ പോലീസ് വൈദികനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു.

അതേസമയം, ഏറെ നാളായി അനാഥാലയത്തില്‍ കഴിയുന്ന കുട്ടിയെ നിലവില്‍ പുറത്താക്കിയതായി കുട്ടിയുടെ സഹോദരന്‍ ഉള്‍പ്പെടെ പറയുന്നു.

Content Highlights: 15-year-old boy brutally beaten up by priest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented