വീട്ടിലേക്ക് ഇരച്ചെത്തി 15 അംഗസംഘം, യുവതിയെ തട്ടിക്കൊണ്ടുപോയി; മോചിപ്പിച്ചത് പോലീസ് | വീഡിയോ


യുവതിയുമായി അടുപ്പം സ്ഥാപിക്കാനായിരുന്നു ഇയാളുടെ ശ്രമം. യുവതിയെ പിറകെനടന്ന് ശല്യംചെയ്യുന്നതയും പതിവായിരുന്നു.

യുവതിയെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോകുന്ന ദൃശ്യം. ഇൻസെറ്റിൽ ജൂലായ് 12-ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിന്റെ ദൃശ്യവും കാണാം. Screengrab: twitter.com/imjournalistRK

ചെന്നൈ: പതിനഞ്ചുപേരടങ്ങുന്ന സംഘം വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ തട്ടിക്കൊണ്ടുപോയി. കഴിഞ്ഞദിവസം രാത്രി തമിഴ്‌നാട്ടിലെ മയിലാടുതുറൈയിലാണ് സംഭവം. തട്ടിക്കൊണ്ടുപോയ യുവതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് മോചിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മയിലാടുതുറൈ സ്വദേശി വിഘ്‌നേശ്വരനെ(34)യും ഇയാളുടെ രണ്ട് കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് വിഘ്‌നേശ്വരനും മറ്റു 14 പേരും യുവതിയുടെ വീട്ടിലേക്ക് ഇരച്ചെത്തിയത്. വീട്ടില്‍ അതിക്രമിച്ചുകയറിയ ഇവര്‍ കത്തിയും മറ്റു ആയുധങ്ങളും കാണിച്ച് വീട്ടുകാരെ ഭീഷണിപ്പെടുത്തി യുവതിയെ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ യുവതിയുടെ വീട്ടുകാര്‍ മയിലാടുതുറൈ പോലീസിനെ വിവരമറിയിച്ചു. ഉടന്‍തന്നെ പോലീസ് സംഘം അന്വേഷണം ആരംഭിക്കുകയും ദേശീയപാതയില്‍വെച്ച് പ്രതികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തുകയും ചെയ്തു. കാര്‍ പിന്തുടര്‍ന്ന പോലീസ് സംഘം വാഹനത്തിലുണ്ടായിരുന്ന പ്രതികളെ പിടികൂടുകയും യുവതിയെ മോചിപ്പിക്കുകയുമായിരുന്നു.

കേസിലെ മുഖ്യപ്രതിയായ വിഘ്‌നേശ്വരന്‍ യുവതിയെ പതിവായി ശല്യപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു. ആഴ്ചകള്‍ക്ക് മുമ്പും ഇയാള്‍ യുവതിയെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ യുവതിയും വീട്ടുകാരും എതിര്‍ത്തതോടെ പ്രതിക്ക് പിന്‍വാങ്ങേണ്ടിവന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

യുവതിയുമായി അടുപ്പം സ്ഥാപിക്കാനായിരുന്നു ഇയാളുടെ ശ്രമം. യുവതിയെ പിറകെനടന്ന് ശല്യംചെയ്യുന്നതും പതിവായിരുന്നു. ഇതോടെ യുവതി ഇയാള്‍ക്കെതിരേ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. വിഘ്‌നേശ്വരനെ വിളിച്ചുവരുത്തിയ പോലീസ്, ഇനി ശല്യമുണ്ടാക്കില്ലെന്ന് എഴുതിവാങ്ങി ഇയാളെ വിട്ടയക്കുകയും ചെയ്തു. എന്നാല്‍ ഇതിനുപിന്നാലെ ജൂലായ് 12-ാം തീയതി വിഘ്‌നേശ്വരന്‍ യുവതിയെ വീട്ടിലെത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. വീട്ടുകാരും യുവതിയും ചെറുത്തുനിന്നതോടെ തിരികെ പോയി. ഈ സംഭവത്തില്‍ യുവതി പരാതിപ്പെട്ടതോടെ പോലീസ് ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഒളിവില്‍കഴിഞ്ഞിരുന്ന വിഘ്‌നേശ്വരന്‍ കൂടുതല്‍ ആളുകളുമായി വന്ന് യുവതിയെ തട്ടിക്കൊണ്ടുപോയത്.

Content Highlights: 15 member gang kidnapped a woman from her home in mayiladuthurai tamilnadu

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022

Most Commented