14-കാരിയെ കൂട്ടബലാത്സംഗംചെയ്തു; കൈയും കാലും കെട്ടി തേയിലതോട്ടത്തില്‍ ഉപേക്ഷിച്ചു


കൈയും കാലും കയര്‍കൊണ്ട് കെട്ടിയ നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി അസം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്‌ മാറ്റിയിട്ടുണ്ട്.

Illustration/ Mathrubhumi

ദിബ്രുഗഢ്: അസമില്‍ 14-കാരിയെ കൈയും കാലും ബന്ധിച്ച നിലയില്‍ അബോധാവസ്ഥയില്‍ തേയില തോട്ടത്തില്‍ കണ്ടെത്തി. ഫെബ്രുവരി മൂന്ന് മുതല്‍ കാണാതായ പെണ്‍കുട്ടിയെയാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഭൈജാന്‍ അലി, സഫര്‍ അലി എന്നിവരാണ് അറസ്റ്റിലായതെന്ന് ദിബ്രുഗഢ്: എസ്.പി ശ്വേതക് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പോലീസ് സംശയിക്കുന്നത്.

കൈയും കാലും കയര്‍കൊണ്ട് കെട്ടിയ നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി അസം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്‌ മാറ്റിയിട്ടുണ്ട്.

ഭൈജാന്‍ അലി എന്നയാള്‍ ഫെബ്രുവരി മൂന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി രണ്ട് ദിവസം തേയിലതോട്ടത്തില്‍വച്ച് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഭൈജാന്‍ അലി എന്നയാള്‍ തന്റെ മകളെ തട്ടിക്കൊണ്ടു പോയെന്ന് സംശയിക്കുന്നതായി പെണ്‍കുട്ടിയുടെ അമ്മയാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അലിയടക്കം രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തത്. പോക്‌സോ കേസടക്കം ചുമത്തിയാണ് രണ്ടുപേരെയും അറസ്റ്റുചെയ്തത്. അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

Content Highlights: gang rape assam 14 year old

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented