അറസ്റ്റിലായ ഷിജു
പത്തനംതിട്ട: റാന്നിയില്‍ 13 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അമ്മയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി സ്വദേശി ഷിജു(40) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി താമസിക്കുന്ന വാടക വീട്ടിലെത്തിയ പ്രതി, രണ്ടുതവണ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
കഴിഞ്ഞദിവസം സ്കൂളിലെ അധ്യാപികയോടാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ മുഖേന പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അച്ഛന് ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയും അമ്മയും മാത്രമാണ് വാടക വീട്ടില്‍ താമസിക്കുന്നത്. അമ്മയുടെ കാമുകനായ ഷിജു ഈ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. ഫെബ്രുവരി 27-ാം തീയതിയും മാര്‍ച്ച് എട്ടാം തീയതിയും വീട്ടിലെത്തിയ ഷിജു, പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് വെളിപ്പെടുത്തല്‍. ഫെബ്രുവരി 27-ാം തീയതി അമ്മ ആരാധനാലയത്തില്‍ പോയ സമയത്താണ് പ്രതി വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. രണ്ടുതവണയും വീട്ടില്‍നിന്ന് ഓടിരക്ഷപ്പെടുകയാണ് ചെയ്തതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. അമ്മയുടെ നിര്‍ബന്ധപ്രകാരം പ്രതിക്കൊപ്പമാണ് വിദ്യാര്‍ഥിനി എന്നും സ്കൂളില്‍ പോയിരുന്നത്. ഇത് ഏറെ മാനസികപ്രയാസമുണ്ടാക്കിയെന്നും വിദ്യാര്‍ഥിനി വെളിപ്പെടുത്തിയിരുന്നു.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്കും പങ്കുണ്ടോ എന്നകാര്യം പരിശോധിച്ചുവരികയാണെന്നും പീഡനത്തിന് ഒത്താശ ചെയ്തിട്ടുണ്ടെങ്കില്‍ ഇവരെയും പിടികൂടുമെന്നും പോലീസ് പറഞ്ഞു.
Content Highlights: 13 year old girl raped in Ranni, her mother's lover arrested by police
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..