കൊല്ലത്തുനിന്ന് കടല്‍വഴി കാനഡയിലേക്ക് കടക്കാന്‍ ശ്രമം, മനുഷ്യക്കടത്ത്; 13 ശ്രീലങ്കക്കാര്‍ പിടിയില്‍


45 ദിവസത്തിനുള്ളില്‍ ബോട്ട് കാനഡയില്‍ എത്തുമെന്നാണ് അഭയാര്‍ഥികളെ വിശ്വസിപ്പിച്ചിരുന്നത്. ഈ സംഘം കടല്‍ കടക്കാന്‍ ഈടാക്കുന്നത് രണ്ടരലക്ഷം രൂപയാണ്.

ശ്രീലങ്കൻ സ്വദേശികളിൽനിന്ന്‌ അന്വേഷണോദ്യോഗസ്ഥർവിവരം ശേഖരിക്കുന്നു

കൊല്ലം: കൊല്ലത്തുനിന്ന് കടല്‍വഴി കാനഡയിലേക്ക് കടക്കാന്‍ ശ്രമിച്ച 13 ശ്രീലങ്കന്‍ സ്വദേശികള്‍കൂടി പിടിയിലായി. എട്ടുപുരുഷന്മാരും നാലുസ്ത്രീകളും ഒരുകുട്ടിയുമാണ് പിടിയിലായത്. ഇതില്‍ നാലുപേര്‍ അടുത്തിടെ ഇന്ത്യയിലെത്തിയ ശ്രീലങ്കന്‍ പൗരന്മാരും മറ്റുള്ളവര്‍ തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാമ്പില്‍നിന്നുള്ളവരുമാണ്.

ദിലക്ഷന്‍ (29), ഭാര്യ കൊന്‍സേല (27), മകന്‍ റോയ്സണ്‍ (5), ജയശീലന്‍ (50), ഭാര്യ സത്യപ്രിയ (44), മക്കളായ തേനു ജയപ്രിയന്‍ (17), വോജിക (14) എന്നിവരും ജസിന്തന്‍ (32), ഭാര്യ ശരണ്യ (23), കീതീപന്‍ (23), പ്രശാന്ത് (29) എന്നിവരുമാണ് ചൊവ്വാഴ്ച പിടിയിലായത്. രണ്ട് സംഘങ്ങളായാണ് ഇവര്‍ ജൂലായില്‍ ഇന്ത്യയിലെത്തിയത്. തഞ്ചാവൂരില്‍നിന്ന് തീവണ്ടിമാര്‍ഗം എറണാകുളത്തും അവിടെനിന്ന് കൊല്ലത്തും എത്തിയ ഇവര്‍ നഗരത്തിലെ രണ്ടു ലോഡ്ജുകളില്‍ മാറിമാറി താമസിച്ചിരുന്നെന്നാണ് വിവരം. ചൊവ്വാഴ്ച രാവിലെ വാടി മീന്‍പിടിത്ത തുറമുഖത്തിനു സമീപത്തുനിന്നാണ് 11 പേര്‍ പിടിയിലായത്. പോലീസിനെ കണ്ട് മുങ്ങിയ രണ്ടുപേരെ ചൊവ്വാഴ്ച ഉച്ചയോടെ തിരുവനന്തപുരം മംഗലപുരത്തുവച്ച് ബസ്സില്‍നിന്നാണ് പിടികൂടിയത്.

കടല്‍വഴി കാനഡയിലേക്ക് കടക്കാന്‍ ശ്രമിച്ച 11 പേരെ തിങ്കളാഴ്ച കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടിയിരുന്നു. രണ്ടുസംഭവങ്ങളും മനുഷ്യക്കടത്താണെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്. മനുഷ്യക്കടത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ചെന്നൈയില്‍ സന്ദര്‍ശന വിസയില്‍ എത്തിയ ശ്രീലങ്കയിലെ ട്രിങ്കോമാലി സ്വദേശികളായ രണ്ടുപേരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്തു സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. തമിഴ്നാട് ക്യൂ ബ്രാഞ്ച് സംഘം കൊല്ലം പോലീസിനെ അറിയിച്ചതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ കൊല്ലം തീരത്ത് പോലീസ് വ്യാപകപരിശോധന നടത്തിയിരുന്നു.

വാടിയില്‍നിന്ന് പിടികൂടിയവരെ വിവിധ സംഘങ്ങളായിത്തിരിഞ്ഞ് പോലീസ് ചോദ്യംചെയ്തു വരികയാണ്. കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കടത്താമെന്നു പറഞ്ഞാണ് തങ്ങളെ കൊല്ലത്ത് എത്തിച്ചതെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു. ചൊവ്വാഴ്ച ബോട്ട് കൊല്ലത്തുനിന്ന് പുറപ്പെടുമെന്നായിരുന്നു അറിയിപ്പ്.

ആദ്യശ്രമം പരാജയപ്പെട്ടു

കഴിഞ്ഞദിവസങ്ങളില്‍ പിടിയിലായ ശ്രീലങ്കന്‍ പൗരന്മാര്‍ തമിഴ്‌നാട് കാരക്കാടുവഴി കാനഡയിലേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് 16-ന് നടത്തിയ ആദ്യശ്രമം പരാജയപ്പെട്ടു. പിന്നീടാണ് കൊല്ലം തീരംവഴി കാനഡയിലേക്ക് പോകാന്‍ ശ്രമിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരം ബോട്ട് കൊല്ലം ബീച്ചില്‍ എത്തുമെന്നാണ് അഭയാര്‍ഥികളെ ഏജന്റ് അറിയിച്ചിരുന്നതത്രേ. 45 ദിവസത്തിനുള്ളില്‍ ബോട്ട് കാനഡയില്‍ എത്തുമെന്നാണ് അഭയാര്‍ഥികളെ വിശ്വസിപ്പിച്ചിരുന്നത്.

മനുഷ്യക്കടത്തിന്റെ മുഖ്യ ഏജന്റ് കൊളംബോ സ്വദേശി ലക്ഷ്മണനാണെന്ന് പോലീസ് സ്ഥിരീകരിക്കുന്നു. തിങ്കളാഴ്ച കൊല്ലത്ത് പിടിയിലായ രണ്ടുപേരും ലക്ഷ്മണന്റെ സഹായികളാണ്. ഈ സംഘം കടല്‍ കടക്കാന്‍ ഈടാക്കുന്നത് രണ്ടരലക്ഷം രൂപയാണ്.

Content Highlights: 13 srilankans arrested in kollam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented