ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കോയമ്പത്തൂർനഗരത്തിൽ പഴക്കടകളുടെ ഗോഡൗണിൽ പരിശോധന നടത്തുന്നു
കോയമ്പത്തൂര്‍: ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പഴക്കടകളില്‍ വ്യാപകമായി നടത്തിയ റെയ്ഡില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച 12,000 കിലോ മാമ്പഴം പിടിച്ചെടുത്തു. 2,350 കിലോ മുസമ്പിയും പിടിച്ചു. ജില്ലാ കളക്ടര്‍ ജി.എസ്. സമീരന്റെ നിര്‍ദേശമനുസരിച്ചാണ് പരിശോധന നടത്തിയത്.
കോയമ്പത്തൂര്‍ ടൗണില്‍ വൈശ്യാല് തെരുവ്, ബിഗ് ബസാര്‍ തെരുവ്, പവന്വീഥി തുടങ്ങി പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ രാവിലെമുതല്‍ തുടര്‍ച്ചയായി പരിശോധന നടന്നു. ആകെ 45 കടകളില്‍ ഉദ്യോഗസ്ഥരെത്തി.
ഇതില്‍ 12 കടകള്‍ക്ക് നിയമപ്രകാരമുള്ള നോട്ടിസ് നല്കി. ആകെ എട്ടുലക്ഷം വിലവരുന്ന പഴങ്ങളാണ് പിടികൂടിയത്. പഴങ്ങള്‍ പഴുപ്പിക്കാന്‍ ഉപയോഗിച്ച രാസവസ്തുക്കളും കണ്ടെത്തി. വരുംദിവസങ്ങളില്‍ ജില്ലയില്‍ എല്ലാ കേന്ദ്രങ്ങളിലും പരിശോധന നടത്തുമെന്ന് കളക്ടര്‍ അറിയിച്ചു.
പഴകിയ ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്നത് തടയാന്‍ കഴിഞ്ഞദിവസങ്ങളില്‍ വഴിയോര ഹോട്ടലുകളില്‍ ഉള്‍പ്പെടെ വ്യാപകപരിശോധന നടന്നിരുന്നു.
Content Highlights: 12000 kg mango seized by food safety dept in coimbatore
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..