എം.ഡി.എം.എ. കേസിൽ പിടിയിലായ വിഷ്ണുവും അനന്ദുവും
കൊട്ടാരക്കര: നൂറ്റിയാറ് ഗ്രാം എം.ഡി.എം.എ. പിടികൂടിയ കേസിൽ രണ്ടു യുവാക്കൾകൂടി അറസ്റ്റിലായി. പോത്തൻകോട് ശാസ്താവട്ടം തോപ്പിൽ വീട്ടിൽ വിഷ്ണു (30), കാട്ടായിക്കോണം വാവറക്കോണം അനീഷ് ഭവനിൽ അനന്ദു (ആനന്ദ്-26) എന്നിവരെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കുവേണ്ടിയാണ് കഴിഞ്ഞദിവസം കൊട്ടാരക്കരയിൽ പിടിയിലായ കൊല്ലം പട്ടത്താനം സ്വദേശി അമൽ (24) എം.ഡി.എം.എ. എത്തിച്ചത്. അമലിൽനിന്നു ലഭിച്ച മൊഴിയുടെയും ഫോൺ രേഖകളുടെയും അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇരുവരും പിടിയിലായത്. ഫ്രീക്ക് ഔട്ട് എന്നപേരിൽ പോത്തൻകോട്ട് തുണിക്കട നടത്തുകയാണ് വിഷ്ണുവെന്നും ഇവൻറ് മാനേജ്മെന്റ് സ്ഥാപനത്തിലെ ജീവനക്കാരനാണ് അനന്ദുവെന്നും പോലീസ് പറയുന്നു.
എം.ഡി.എം.എ.യുടെ ഉപയോക്താക്കളായ വിഷ്ണുവും അനന്ദുവും ഒരുമാസംമുമ്പ് കോവളത്തുവെച്ചാണ് അമലിനെ പരിചയപ്പെടുന്നത്. സൗഹൃദചർച്ചയിലാണ് മയക്കുമരുന്ന് വ്യാപാരത്തിലേക്കു കടക്കാൻ തീരുമാനിക്കുന്നത്. കഴിഞ്ഞ 26-ന് ഒരുലക്ഷം രൂപ ഇവർ അമലിന്റെ അക്കൗണ്ടിലേക്കു കൈമാറി. ഇവർക്കു നൽകുന്നതിനാണ് അമൽ ബെംഗളൂരുവിൽനിന്ന് എം.ഡി.എം.എ. എത്തിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മൂന്നുപേരുടെയും ഫോൺ രേഖകൾ ഇതിനു തെളിവാണെന്ന് പോലീസ് പറയുന്നു. ഒട്ടേറെപ്പേരടങ്ങിയ മയക്കുമരുന്ന് ശൃംഖലയിലെ കണ്ണികളാണ് ഇവർ. അമൽ സിന്തറ്റിക് മയക്കുമരുന്നു വാങ്ങുന്ന മൊത്തക്കച്ചവട കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥരായ എസ്.എച്ച്.ഒ. വി.എസ്.പ്രശാന്ത്, എസ്.ഐ.മാരായ ദീപു, ഗോപകുമാർ എന്നിവർ പറഞ്ഞു.
Content Highlights: 106 grams mdma seized two more youths under arrest
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..