പ്രകൃതി വിരുദ്ധ പീഡനം നേരിട്ട 10 വയസ്സുകാരന്‍ മരിച്ചു; പ്രതികള്‍ 10 മുതല്‍ 12 വയസ്സുവരെയുള്ള 3 പേർ


.

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത സുഹൃത്തുക്കള്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പത്ത് വയസ്സുകാരന്‍ ഡല്‍ഹിയില്‍ മരിച്ചു. സുഹൃത്തുക്കളായ പത്ത് മുതല്‍ 12 വയസ്സുവരേയുള്ള മൂന്നുപേരാണ് പ്രതികള്‍. ഇതില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്ത് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

ഡല്‍ഹി സര്‍ക്കാര്‍ ലോക് നായക് ജയപ്രകാശ് നാരായണ്‍ ആശുപത്രയില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്. ഡല്‍ഹി ന്യൂ സീലംപുര്‍ സ്വദേശിയാണ് പീഡത്തിനരയായ കുട്ടി.



സെപ്റ്റംബര്‍ 22 ന് ആണ് സീലംപുര്‍ സ്റ്റേഷനില്‍ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിച്ചതായുള്ള ഫോണ്‍ വിളിയെത്തിയത്. പോലീസ് സംഘം ഉടന്‍ ആശുപത്രിയില്‍ എത്തിയങ്കിലും ഇത് സംബന്ധിച്ച് മൊഴി നല്‍കാന്‍ അവര്‍ തയ്യാറായില്ല. തുടര്‍ന്ന് ഡല്‍ഹി വിമന്‍ കമ്മീഷനാണ് ശക്തമായ നടപടിയെടുക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടത്. കുട്ടി ഭീകര പീഡനത്തിന് ഇരയായതായും സ്വകാര്യ ഭാഗങ്ങളില്‍ വടിയക്കം കയറ്റിയതായും കുട്ടിയുടെ അമ്മ പരാതി നല്‍കിയതായി വനിതാ കമ്മീഷന്‍ അറിയിച്ചു.

സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് രക്ഷിതാക്കള്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും നില വഷളായിരുന്നു. സെപ്റ്റംബര്‍ 24 വരെ കുടുംബം മൊഴി നല്‍കാന്‍ തയ്യാറായില്ലെന്നും പോലീസ് പറയുന്നു. കുട്ടിക്കേറ്റ വലിയ മുറിവാണ് മരണ കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.


Content Highlights: 10-Year-Old Delhi Boy Dies After Being Sexually Assaulted By 3 Friends


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented