പമ്പുകൊണ്ട് മലദ്വാരത്തിലൂടെ വായു കയറ്റി, ആന്തരികാവയവം തകര്‍ന്ന് മരണം; സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍


പ്രതീകാത്മക ചിത്രം | Photo: AFP

കാണ്‍പൂര്‍: ഫാക്ടറി തൊഴിലാളിയുടെ മരണത്തിന് കാരണം സഹപ്രവര്‍ത്തകന്റെ 'തമാശ'യെന്ന് പോലീസ്. ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ ദേഹാദില്‍ ഫാക്ടറി തൊഴിലാളിയായ ദയാശങ്കർ (47) എന്നയാളുടെ മരണം സംബന്ധിച്ചാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. സഹപ്രവര്‍ത്തകന്‍ തമാശക്ക് മരിച്ചയാളുടെ മലദ്വാരത്തിലൂടെ പമ്പ് ഉപയോഗിച്ച് വായു കടത്തിവിട്ടതാണ് മരണത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. ഇത് ആന്തരിക പരിക്കുകളുണ്ടാക്കിയതാണ് മരണത്തിന് കാരണമായതെന്നും പോലീസ് വ്യക്തമാക്കി.

കാണ്‍പുര്‍ ദേഹാദിലുള്ള റാനിയ വ്യവസായ മേഖലയിലെ ഫാക്ടറിയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഹന്‍സ്പുരം സ്വദേശിയായ ദയാശങ്കര്‍ ദുബെയാണ് മരിച്ചത്. ഇയാള്‍ 15 വര്‍ഷമായി ഫാക്ടറിയില്‍ ജോലി ചെയ്തുവരികയാണ്. ശുചീകരണത്തിന് ഉപയോഗിക്കുന്ന എയര്‍ കംപ്രസ്സര്‍ പൈപ്പ് സഹപ്രവര്‍ത്തകന്‍ ഇയാളുടെ മലദ്വാരത്തിലൂടെ കടത്തി, വായു ശരീരത്തിനുള്ളില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.വായുവിന്‍റെ സമ്മർദ്ദം മൂലം ദയാശങ്കര്‍ ദുബെയുടെ ആന്തരികാവയവങ്ങള്‍ തകർന്നു. നില വഷളായതിനെതുടര്‍ന്ന് കകേഡോയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് മരണം സംഭവിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് പോലീസ് സഹപ്രവര്‍ത്തകനെ ചോദ്യംചെയ്തതോടെയാണ് മരണകാരണം വ്യക്തമായത്. മരിച്ച ദയാശങ്കറിന്‍റെ കുടുംബാംഗങ്ങള്‍ റാനിയ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്.

'സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കുറ്റം ആരോപിക്കപ്പെട്ടയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുറ്റം തെളിഞ്ഞാല്‍ പ്രതിക്കുമേല്‍ ഐപിസി 304 പ്രകാരം മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കും', റാനിയ പോലീസ്‌ വ്യക്തമാക്കി.

Content Highlights: factory worker death, co-worker in police custody, kanpur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented