ഇന്‍സ്‌പെക്ടറെ ഇടിച്ചിട്ട് രക്ഷപ്പെടാന്‍ ശ്രമം; കവര്‍ച്ചാകേസ് പ്രതികളെ പോലീസ് സാഹസികമായി പിടികൂടി


കെ.വി. ജംഷീദ്, എം.എൻ. മൻസൂർ, ടി.കെ. ഷഫീർ, സി. സുജിത്ത്, ജോബിഷ് ജോസഫ്, ശ്രീജിത്ത് വിജയൻ, കെ. സക്കീർ ഹുസൈൻ

മാനന്തവാടി: ബസ് തടഞ്ഞുനിർത്തി ഒന്നരക്കോടിരൂപ കവർന്ന കേസിൽ പരാതി ലഭിച്ച് ദിവസങ്ങൾക്കകം കേസിന് തുമ്പുണ്ടാക്കിയതിന്റെ ആശ്വാസത്തിലാണ് പോലീസ്. സംഭവത്തിന്റെ ഗൗരവം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ തിരുനെല്ലി പോലീസ് മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രനുമായി ബന്ധപ്പെട്ടിരുന്നു. തിരുനെല്ലി ഇൻസ്പെക്ടർ പി.എൽ. ഷൈജു, മാനന്തവാടി ഇൻസ്പെക്ടർ എം.എം. അബ്ദുൾ കരീം, കമ്പളക്കാട് ഇൻസ്പെക്ടർ എം.എ. സന്തോഷ്, കമ്പളക്കാട് എസ്.ഐ. എൻ.വി. ഹരീഷ് കുമാർ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കുകയാണ് പോലീസ് ആദ്യം ചെയ്തത്.

സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിച്ചത്. ഡിവൈ.എസ്.പി. ഉൾപ്പെടെ 18 പേരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.

കവർച്ച നടത്തിയശേഷം പ്രതികൾ മൈസൂരുവിലെ ശ്രീരംഗപട്ടണത്താണ് തങ്ങിയതെന്ന് പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിരുന്നു. മൊബൈൽഫോൺ ലൊക്കേഷന്റെയും മറ്റും സഹായത്തോടെ അന്വേഷിച്ചപ്പോൾ കവർച്ചസംഘത്തിലെ കുറച്ചുപേർ ഡൽഹിയിലുണ്ടെന്ന് പോലീസ് മനസ്സിലാക്കി. ഡൽഹിയിൽനിന്ന് ഹൈദരാബാദ്-ബെംഗളൂരു വഴി മൈസൂരു ശ്രീരംഗപട്ടണത്തേക്ക് നാലംഗസംഘം യാത്ര തിരിച്ചിരുന്നു. ഇവരെ പിടികൂടാനായി പോലീസ് വെള്ളിയാഴ്ച മൂന്ന് സ്വകാര്യവാഹനങ്ങളിലായാണ് പുറപ്പെട്ടത്.

അന്വേഷണസംഘം മാണ്ഡ്യയിലെത്തിയപ്പോഴേക്കും കവർച്ചസംഘം ശ്രീരംഗപട്ടണം വിട്ടെന്ന് മനസ്സിലാക്കി. എസ്.ഐ. ഹരിഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിന്തുടർന്ന് വിവരങ്ങൾ യഥാസമയം അന്വേഷണസംഘത്തിന് കൈമാറി. ഇൻസ്പെക്ടർ പി.എൽ. ഷൈജു ഉൾപ്പെടുന്ന സംഘം മാണ്ഡ്യ സിറ്റിയിൽനിന്ന്‌ 10 കിലോമീറ്റർ മാറിയും ഇൻസ്പെക്ടർ എം.എ. സന്തോഷും സംഘവും മാണ്ഡ്യ സിറ്റിയിലും നിലയുറപ്പിച്ചു. മാണ്ഡ്യ പോലീസിന്റെ സഹായത്തോടെ റോഡ് മുഴുവനായും അടച്ച്‌ വാഹനപരിശോധന നടത്തുകയെന്നു ധരിപ്പിച്ചാണ് നാലുപേരെ സാഹസികമായി പിടികൂടിയത്.

ജോബിഷായിരുന്നു കാറോടിച്ചിരുന്നത്. പോലീസാണെന്ന് മനസ്സിലായതോടെ തിരുനെല്ലി ഇൻസ്പെക്ടർ പി.എൽ. ഷൈജുവിനെ ഇടിച്ച്‌ വാഹനം പിന്നോട്ടെടുക്കാൻ ശ്രമിച്ചു. ഇദ്ദേഹത്തിന്റെ വലതുകാലിലൂടെ കാറിന്റെ ചക്രം കയറിയിറങ്ങിയെങ്കിലും കാര്യമായ പരിക്കില്ല. വാഹനം വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കവർച്ചസംഘം സഞ്ചരിച്ച വാഹനം സമീപത്തുണ്ടായിരുന്ന വാഹനത്തിലും ഉരസിയിരുന്നു. ഈ വാഹനത്തിലുണ്ടായിരുന്നവരും ഇറങ്ങി കവർച്ചക്കാരെ പിടികൂടാൻ പോലീസിനെ സഹായിച്ചു.

മൂന്നംഗസംഘത്തെ ഞായറാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് മാനന്തവാടി സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അസി. സബ് ഇൻസ്പെക്ടർ ബിജു വർഗീസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എം. തൽഹത്ത്, സിവിൽ പോലീസ് ഓഫീസർമാരായ യു. അൽത്താഫ്, എം.എ. ഫിനു, കെ.കെ. വിപിൻ, സി.കെ. നൗഫൽ, എം.എ. അനസ്, ആർ. ദേവജിത്ത്, പി.ടി. സരിത്ത്, വി.പി. പ്രജീഷ്, കെ.കെ. സുഭാഷ്, സൈബർ സെല്ലിലെ എ.ടി. ബിജിത്ത്‌ലാൽ, മുഹമ്മദ് സക്കറിയ എന്നിവരും കേസന്വേഷണത്തിൽ പങ്കെടുത്തു.

Content Highlights: Robery, Police, Wayanad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022

Most Commented