2020 

  • മാര്‍ച്ച് 02: അടൂര്‍ പറക്കോട്ട് സൂരജിന്റെ വീട്ടില്‍ ഉത്രയ്ക്ക് അണലിയുടെ കടിയേല്‍ക്കുന്നു
  • മേയ് 07: അഞ്ചലിലെ സ്വന്തം വീട്ടില്‍ രാവിലെ കിടപ്പുമുറിയില്‍ ഉത്രയെ പാമ്പുകടിയേറ്റ് മരിച്ചനിലയില്‍ കണ്ടു
  • മേയ് 19: സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കണ്ട ഉത്രയുടെ ബന്ധുക്കള്‍ റൂറല്‍ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതിനല്‍കി. തുടര്‍ന്ന് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. അശോക് കുമാറും സംഘവും അന്വേഷണം ആരംഭിച്ചു.
  • മേയ് 23: സൂരജിന് പാമ്പിനെ നല്‍കിയ സുരേഷ് അറസ്റ്റില്‍. തുടര്‍ന്ന് പുലര്‍ച്ചെ രണ്ടരയോടെ സൂരജിനെ പിടികൂടി.
  • മേയ് 26: കുഴിച്ചിട്ട പാമ്പിന്റെ അവശിഷ്ടങ്ങള്‍ പുറത്തെടുത്തു പോസ്റ്റ്‌മോര്‍ട്ടം നടത്തി. കൊലപാതകക്കേസില്‍ പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത് സംസ്ഥാനത്ത് ആദ്യം. പാമ്പിന്റെ കടിയേറ്റതാണ് ഉത്രയുടെ മരണകാരണമെന്ന് ഉത്രയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
  • മേയ് 29: പാമ്പുപിടിത്ത വിദഗ്ധനായ വാവ സുരേഷിന്റെ മൊഴിയെടുത്തു.
  • ജൂണ്‍ 02: സൂരജിന്റെ അച്ഛന്‍ സുരേന്ദ്രപ്പണിക്കര്‍ അറസ്റ്റില്‍.
  • ജൂണ്‍ 07: പ്രാഥമിക തെളിവുകള്‍ ശേഖരിക്കുന്നതില്‍ അഞ്ചല്‍ ഇന്‍സ്‌പെക്ടര്‍ക്കു വീഴ്ചസംഭവിച്ചു എന്ന് പോലീസിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്.
  • ജൂണ്‍ 09: 1972 ലെ വന്യജീവി നിയമം 9, 39 വകുപ്പുകള്‍ ചുമത്തി സൂരജിനും പാമ്പിനെ നല്‍കിയ സുരേഷിനുമെതിരെ വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു.
  • ജൂലായ് 07:സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി ജി.മോഹന്‍രാജിനെ നിയമിച്ചു.
  • ജൂലായ് 18:ഉത്രയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനയില്‍ 'മൂര്‍ഖന്റെ വിഷം' കണ്ടെത്തി. ഒപ്പം മയക്കുഗുളികയുടെ അംശവും കണ്ടെത്തി.
  • ജൂലായ് 28: സൂരജിന് പാമ്പിനെ നല്‍കിയ സുരേഷിനെ മാപ്പുസാക്ഷിയായി കോടതി പ്രഖ്യാപിച്ചു.
  • ജൂലായ് 30: ഉത്രയുടെ കൊലപാതകം ഡമ്മിയുപയോഗിച്ചു പുനരാവിഷ്‌കരിച്ചു. കുളത്തൂപ്പുഴ അരിപ്പയിലെ ഫോറസ്റ്റ് റിസര്‍ച്ച് സെന്ററില്‍ െവച്ചായിരുന്നു പരീക്ഷണം.
  • ഓഗസ്റ്റ് 14: പുനലൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കി വിവാഹംചെയ്ത സൂരജ് ഭിന്നശേഷിക്കാരിയായ ഉത്രയെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം.
  • ഓഗസ്റ്റ് 22: ഗാര്‍ഹികപീഡന കേസില്‍ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍.
  • ഡിസംബര്‍ 01: കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ആറില്‍ വിചാരണ തുടങ്ങി.

2021

  • മേയ് 24: രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു. ഗാര്‍ഹികപീഡനം, തെളിവുനശിപ്പിക്കല്‍, വിശ്വാസവഞ്ചന എന്നിവ നടത്തിയെന്ന കേസില്‍ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രപ്പണിക്കര്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ പ്രതിയാക്കിയാണ് കുറ്റപത്രം.
  • ജൂണ്‍ 30: ഉത്ര വധക്കേസ് അന്വേഷണസംഘത്തിന് ഡി.ജി.പി.യുടെ ബാഡ്ജ് ഓഫ് ഓണര്‍.
  • ജൂലായ് 02: കേസില്‍ അന്തിമവാദം ആരംഭിച്ചു.
  • ഒക്ടോബര്‍ 11: സൂരജ് കുറ്റക്കാരനെന്ന് കോടതിവിധി.
  • ഒക്ടോബര്‍ 13: സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷവിധിച്ച് കോടതി.

 Content Highligts: uthra murder case time timeline, sooraj snake case