ര്‍തര്‍ കോനന്‍ ഡോയലിന്റെ 'പുള്ളിത്തലക്കെട്ട്' എന്ന ഷെര്‍ലക് ഹോംസ് കഥയില്‍ പാമ്പിനെക്കൊണ്ട് കൊലപാതകം ചെയ്യിക്കുന്നരീതി കാണാം. ഇന്ത്യയില്‍ ഡോക്ടറായിരുന്ന ഗ്രിംസ്ബി റോയ്ലോട്ട് ആയിരുന്നു കൊലപാതകി. മറ്റൊരു കൊലപാതകക്കേസില്‍ അകത്തായി തിരിച്ച് ഇംഗ്‌ളണ്ടില്‍ എത്തിയ അയാള്‍ തന്റെ വളര്‍ത്തുമകളില്‍ ഒരാളെ പാമ്പിനെ ഉപയോഗിച്ച് വിദഗ്ധമായി കൊലപ്പെടുത്തുന്ന കഥയാണത്. അവളുടെ ഇരട്ടസഹോദരിക്ക് സംശയംതോന്നി ഷെര്‍ലക് ഹോംസിന്റെ സഹായം തേടി. അന്വേഷണത്തിനെത്തിയ ഷെര്‍ലക്‌ഹോംസിന്റെ തന്ത്രത്തില്‍പ്പെട്ട് ആ പാമ്പ് റോയ്ലോട്ടിനെ വകവരുത്തുന്നതുമാണ് കഥ.

ജെയിംസ് ബോണ്ട് സിനിമകളില്‍ ഉള്‍പ്പെടെ ഒട്ടേറെ സിനിമകളില്‍ ഈ രീതി കാണാം. ബോണ്ടിന്റെ 'ലിവ് ആന്‍ഡ് ലെറ്റ് ഡൈ' ഉദാഹരണം. ക്വന്റിന്‍ ടറാന്റിനോ സംവിധാനംചെയ്ത 'കില്‍ബില്‍' എന്ന ചിത്രത്തില്‍ പണപ്പെട്ടിയില്‍ പാമ്പിനെ ഒളിപ്പിച്ചുവെച്ച് കടിപ്പിച്ചുകൊല്ലുന്ന രംഗമുണ്ട്.

ഡേവിഡ് ആര്‍. എല്ലിസ് സംവിധാനംചെയ്ത 'സ്‌നേക്സ് ഓണ്‍ എ പ്ലെയിന്‍' വിമാനത്തിനകത്ത് പാമ്പുകളെ കയറ്റിവിട്ട് ഒരുകേസിലെ സുപ്രധാന സാക്ഷിയെ കൊല്ലാന്‍ശ്രമിക്കുന്ന ത്രില്ലര്‍ മൂവിയാണ്. മലയാള സിനിമയില്‍ ഇങ്ങനെയൊരുരംഗം പത്മരാജന്‍ എഴുതി ഐ.വി. ശശി സാക്ഷാത്കരിച്ചിട്ടുണ്ട്. 'കരിമ്പിന്‍പൂവിനക്കരെ' എന്ന ചിത്രത്തില്‍.

മോഹന്‍ലാലിന്റെ ഭദ്രനെന്ന കഥാപാത്രം രവീന്ദ്രന്റെ തമ്പിയെന്ന കഥാപാത്രത്തെ കൊല്ലുന്ന രംഗം. പ്രതികാരദാഹിയായ ഭദ്രന്‍ തെളിവൊന്നുമില്ലാതെ തമ്പിയെ വകവരുത്താന്‍ വേണ്ടിയാണ് ഇത് ആസൂത്രണം ചെയ്യുന്നത്. എനിക്കിതിന് 150 രൂപയേ മുടക്കുള്ളൂവെന്നും അയാള്‍ പറയുന്നുണ്ട്.

ജോലികഴിഞ്ഞ് ഭാര്യയെയും കുഞ്ഞിനെയും കാണാന്‍ ആഹ്‌ളാദത്തോടെ പോവുന്ന തമ്പിയെ കരിമ്പിന്‍ കാട്ടിന്റെ മറവില്‍വെച്ച് ഭദ്രന്‍ വായും കൈയും കാലും കെട്ടിയിട്ട് പാമ്പാട്ടി കൊടുത്ത മൂര്‍ഖനെക്കൊണ്ട് കാലില്‍ കൊത്തിക്കുന്നതായിരുന്നു രംഗം. ബേബി സംവിധാനംചെയ്ത 'സര്‍പ്പ'മെന്ന സിനിമയിലും പ്രേംനസീര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ കൊല്ലാന്‍ പാമ്പിനെ മുറിയില്‍ കയറ്റിവിടുന്ന രംഗമുണ്ട്. ആഷിക് അബു സംവിധാനംചെയ്ത '22 ഫീമെയില്‍ കോട്ടയം' എന്ന സിനിമയില്‍ പ്രതാപ് പോത്തന്‍ അവതരിപ്പിച്ച ഹെഗ്ഡെ എന്ന കഥാപാത്രത്തെ റിമാ കല്ലിങ്ങല്‍ അവതരിപ്പിച്ച ടെസ വകവരുത്തുന്നത് പാമ്പിനെ ഉപയോഗിച്ചാണ