തിരുവനന്തപുരം: ഉരുട്ടിക്കൊലക്കേസില്‍ കൊല്ലപ്പെട്ട ഉദയകുമാറിന്റെ അമ്മ പ്രഭാവതി അമ്മയ്ക്കു കോടതി നഷ്ടപരിഹാരം നിര്‍ദേശിച്ചാല്‍ അത് പ്രതികളില്‍നിന്ന് ഈടാക്കരുതെന്ന് ഒന്നാംപ്രതി ജിതകുമാര്‍.  നിലവില്‍ ആവശ്യത്തിലേറെ നഷ്ടപരിഹാരം പ്രഭാവതി അമ്മയ്ക്കു നല്‍കിയിട്ടുണ്ട്. വീടും പത്തുലക്ഷം രൂപയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കോടതി ഇതില്‍ക്കൂടുതല്‍ തുക അനുവദിച്ചാല്‍ ആ തുകയില്‍നിന്ന് ആദ്യം അനുവദിച്ച പത്തുലക്ഷം രൂപ കുറയ്ക്കണമെന്നും ജിതകുമാര്‍ ആവശ്യപ്പെട്ടു.convict

നഷ്ടപരിഹാരം നല്‍കേണ്ടത് പ്രതികളല്ല സര്‍ക്കാരാണെന്നും ജിതകുമാര്‍ കോടതിയെ അറിയിച്ചു. പ്രതികളായ പോലീസുകാരെ കാണാനും ആശ്വസിപ്പിക്കാനും നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗികവേഷത്തിലും മഫ്ടിയിലും കോടതിയില്‍ എത്തിയിരുന്നു.

ഉന്നത പോലീസുദ്യോഗസ്ഥരായ പ്രതികളെ ഒരുദിവസംപോലും ജയിലിലേക്കു അയയ്ക്കരുതെന്ന ആവശ്യവുമായി പ്രതികളുടെ അഭിഭാഷകര്‍ കോടതിയെ സമീപിച്ചു.

അഭിഭാഷകരുടെ ആവശ്യം പരിഗണിച്ചാണ് ഉന്നത പോലീസുദ്യോഗസ്ഥരെ നിലവിലെ ജാമ്യത്തില്‍ തുടരാന്‍ കോടതി അനുവദിച്ചത്. കേസിലെ ഒന്നും രണ്ടും പ്രതികളായ പോലീസുകാരെ കോടതി റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് അയയ്ക്കുകയും ചെയ്തു.

Content highlights : Crime news, Udayakumar custodial death