തിരുവനന്തപുരം: മകനെ കൊന്നവരെ ശിക്ഷിക്കുന്നതു കാണാനാണ് ദൈവം ആയുസ്സ് നീട്ടിനല്‍കിയിരിക്കുന്നതെന്ന് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ. ഉരുട്ടിക്കൊലക്കേസിലെ പ്രതികള്‍ക്കു കടുത്തശിക്ഷ ലഭിക്കുമെന്ന് വിശ്വാസമുണ്ട്. ദൈവത്തിന്റെ കോടതിയും ഇവരെ വെറുതെ വിടില്ല. ഇനിയൊരിക്കലും ഒരമ്മയ്ക്കും ഈ ഗതി വരരുതെന്നാണ് പ്രാര്‍ത്ഥന.

udayakumarകോടതി കൈവിടില്ലെന്ന് ഉറപ്പുണ്ട്. ഓണത്തിന് തുണി വാങ്ങാന്‍ ഞാന്‍ കൊടുത്ത കാശും അവന്‍ അധ്വാനിച്ച കാശുമായിരുന്നു മകന്റെ കൈയിലുണ്ടായിരുന്നത്. അത് തട്ടിയെടുക്കാനുള്ള ശ്രമമായിരുന്നു പോലീസിന്റേത്. അവനെ അവര്‍ ബാക്കിവെച്ചില്ല. മകന്റെ മരണത്തിനുശേഷം തനിക്കൊപ്പം നിന്നവരോടു തീരാത്ത നന്ദിയുണ്ട്. ഉരുട്ടിക്കൊലക്കേസിലെ വിധിപ്രഖ്യാപനം കേള്‍ക്കാന്‍ കോടതിയില്‍ എത്തിയതായിരുന്നു പ്രഭാവതിയമ്മ. 

Content highlights: Udayakumar custodial death, Crime news