മുംബൈ : 39 കോടിയുടെ മയക്കുമരുന്നുമായി നാല് വിദേശികൾ മുംബൈയിൽ പിടിയിലായി. മൂന്നു നൈജീരിയക്കാരും ഒരു ബ്രസീലുകാരിയുമാണ് പിടിയിലായത്. ദക്ഷിണാഫ്രിക്കയിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് ശേഖരമാണ് പിടികൂടിയത്. അന്ധേരിയിൽ നിന്നാണ് നാലുപേരും പിടിയിലായത്.
നെറസ് പൊക്കോഗോ, മിഖായേൽ ഹോപ്, സൈമൺ അഗുബത്ത എന്നീ നൈജീരിയക്കാരും കാർലെ ഐറസുമാണ് പിടിയിലായത്. കർട്ടനുകൾ ഇടാൻ ഉപയോഗിക്കുന്ന പൈപ്പുകളിലും വളയങ്ങളിലും ഒളിപ്പിച്ച് കൊറിയൻ കമ്പനി മുഖേന വിദേശത്തേക്ക് മയക്കുമരുന്നു കടത്താനായിരുന്നു ഇവരുടെ ശ്രമമെന്ന് പോലീസ് പറഞ്ഞു.
പ്രത്യേക കോടതി നാലു പേരെയും ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
Content HIghlights: anti drug campaign 2019