ganja
ശ്യാം

ചിറയിൻകീഴ്: ഒന്നര കിലോഗ്രാം കഞ്ചാവുമായി അഴൂർ നേരുകടവ് ശ്യാമാസ് ഭവനിൽ ശ്യാം (20) പിടിയിൽ. ചിറയിൻകീഴ് എക്സൈസ് ഇൻസ്‌പെക്ടറും സംഘവും നടത്തിയ പരിശോധനയിലാണ് പിടിയിലായത്.

പെരുങ്ങുഴി, അഴൂർ, മുരുക്കുംപുഴ, ചിറയിൻകീഴ് എന്നിവിടങ്ങളിലെ സ്കൂൾ, കോേളജ് വിദ്യാർഥികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവെത്തിക്കുന്നത് ഇയാളാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ഒരു മാസമായി ഷാഡോ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ.

ചിറയിൻകീഴ് എക്സൈസ് ഇൻസ്‌പെക്ടർ എ.ആർ.രതീഷിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Content Highlights: anti drug campaign 2019