നെടുങ്കണ്ടം: കമ്പംമെട്ട് ചെക്ക് പോസ്റ്റില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 1.8 കിലോ ഗ്രാം കഞ്ചാവുമായി രണ്ട് വിദ്യാര്‍ഥികളടക്കം അഞ്ചുപേര്‍ പിടിയില്‍. ബുധനാഴ്ച പുലര്‍ച്ചെ നാലിനാണ് തമിഴ്‌നാട്ടില്‍ നിന്ന് കാറില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി ഇവര്‍ പിടിയിലാകുന്നത്.

കൊല്ലം വയനക്കുളം കുന്നത്തുവളത്തുങ്കല്‍ സെയ്ദലി (22), മങ്കുഴി വടക്കേതില്‍ ആസിഫ് അലി (21), വാളത്തുങ്കല്‍ എണപ്പള്ളതൊടിയില്‍ നൗഷര്‍ (21), തട്ടാമല വെളിയില്‍ മുഹറത്തര്‍ (21), ആലപ്പുഴ തെക്കേക്കരയില്‍ ശില്‍പ്പാലയം ശരത് (20) എന്നിവരാണ് പിടിയിലായത്. ആസിഫ് അലി കൊല്ലം  കടപ്പാക്കടയില്‍ കോളേജ് വിദ്യാര്‍ഥിയാണ്. ശരത് തൂക്കുപാലത്തെ സ്വകാര്യ കോളേജില്‍ വിദ്യാര്‍ഥിയാണ്. വിദ്യാര്‍ഥികളുടെ ഇടയില്‍ കഞ്ചാവ് വില്‍ക്കുന്ന സംഘമാണിതെന്ന് എക്‌സൈസ് അറിയിച്ചു.

ganja
ശരത്, സെയ്ദലി, മുഹത്തര്‍ നൗഷര്‍, ആസിഫ് അലി

 

കാറിന്റെ ഡോര്‍ പാനലുകള്‍ക്കുള്ളിലും ഡ്രൈവിങ് സീറ്റിന്റെ അടിയിലുമാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പിടിയിലായവര്‍ മുമ്പും കഞ്ചാവ് കേസിലും ലഹരിഗുളികകള്‍ സൂക്ഷിച്ച കേസിലും പ്രതികളാണെന്ന് എക്‌സൈസ് അറിയിച്ചു.

കമ്പംമെട്ട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എം. കുഞ്ഞുമുഹമ്മദ്, പ്രിവന്റീവ് ഓഫീസര്‍ പി.ജി. രാധാകൃഷ്ണന്‍, കെ.ജെ.ബിനോയി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനൂപ്, ടി.എ.അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

Content Highlight: anti drug campaign 2019