ഒരു വ്യക്തിയില്‍ മദ്യപാനം എത്രത്തോളം ഗുരുതരമായെന്ന് മനസിലാക്കാന്‍ സഹായിക്കുന്ന ചില എളുപ്പഴികള്‍
മദ്യപാനരോഗത്തിന് പ്രധാനമായും മൂന്നു ഘട്ടങ്ങളാണുള്ളത്
ആദ്യഘട്ടം
* ആദ്യഘട്ടത്തില്‍ മദ്യപാനം വല്ലപ്പോഴും മാത്രം നടക്കുന്ന ഒന്നായിരിക്കും.
* ക്രമേണ കുടിയുടെ ഇടവേളയുടെ ദൈര്‍ഘ്യം കുറഞ്ഞു വരും.
* അടുത്ത മദ്യപാനാവസരത്തിനായി കാത്തിരുക്കുന്ന അവസ്ഥ വരും.
* മുമ്പ് 60 മില്ലി മദ്യം കഴിക്കുമ്പോള്‍ അനുഭവപ്പെട്ടിരുന്ന കിക്ക് ഇപ്പോള്‍ തോന്നാതിരിക്കുക.
രണ്ടാം ഘട്ടം
* സ്വയം നിയന്ത്രിക്കാനാവാതെ സംസാരിച്ചു കൊണ്ടിരിക്കുക.
* പൊങ്ങച്ചം പറയുകയും അധിക ധൈര്യം പ്രകടിപ്പിക്കുകയും ചെയ്യുക.
* മദ്യപാനത്തെ ന്യായീകരിക്കുക.
* കുടുംബ-സാമൂഹിക പ്രശ്നങ്ങളുണ്ടാവുക.
* തനിയെ ആണെങ്കിലും മദ്യപിക്കണമെന്നു തോന്നുക.
* മദ്യത്തിന്റെ കെട്ട് ഇറങ്ങുമ്പോള്‍ കുറ്റബോധവും പശ്ചാത്താപവും തോന്നുക.
* മദ്യപാനം നിര്‍ത്തണമെന്നു തോന്നുകയും അതിനു കഴിയാതിരിക്കുകയും ചെയ്യുക.
* മദ്യപിച്ചില്ലെങ്കില്‍ ഒരു തരം അസ്വസ്ഥത അനുഭവപ്പെടുക.
അന്ത്യഘട്ടം
* കുടുംബ,സാമൂഹിക പ്രശ്നങ്ങള്‍ ശക്തമാവുക.
* രാവിലെ മുതല്‍ തന്നെ മദ്യപിക്കാന്‍ അവസരം കിട്ടിയാല്‍ സന്തോഷത്തോടെ അതു തുടരുക.
* അളവ് നോക്കാതെ മദ്യപിക്കുക.
* മദ്യപിച്ച് ബോധം മറയുക. ബ്ലാക്ക് ഔട്ട് ആവുക.
* മദ്യപിക്കുന്നതിനായി പരസഹായം തേടാന്‍ നാണക്കേടു തോന്നാതിരിക്കുക.
തയ്യാറാക്കിയത്: എന്‍.പി ഹാഫിസ് മുഹമ്മദ്
Content Highlight: How to Recognize an Alcohol Addict