കോഴിക്കോട്:  സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം വന്‍തോതില്‍ വര്‍ദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ബോധവത്കരിക്കുക എന്ന ലക്ഷ്യവുമായി മാതൃഭൂമി ഡോട്ട് കോമും ഒലീവ് ബില്‍ഡേഴ്സും ചേര്‍ന്ന് ആന്റി ഡ്രഗ് കാമ്പയിന്‍ ആരംഭിക്കുന്നു. 'ജീവിതമാണ് ലഹരി സീസണ്‍ 3' എന്ന് പേരില്‍ നടത്തുന്ന കാമ്പയിന്‍ ജനുവരി 29 ന് തുടങ്ങി ഒരു മാസം നീണ്ടു നില്‍ക്കും. 

ക്യാമ്പെയ്ന്റെ ഭാഗമായി സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് നിരവധി മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. 

പോസ്റ്റര്‍ ഡിസൈനിങ് മത്സരം 

ലഹരിവിരുദ്ധ സന്ദേശ പോസ്റ്റര്‍ ഡിസൈന്‍ ചെയ്യുക.
വിഷയം; ജീവിതമാണ് ലഹരി
JEPG  ഫോര്‍മാറ്റില്‍ ചിത്രങ്ങള്‍ അയയ്ക്കുക
അയയ്‌ക്കേണ്ട വിലാസം: contest@mpp.co.in
വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും മറ്റ് ആകര്‍ഷക സമ്മാനങ്ങളും. 

ഹ്രസ്വചിത്ര മത്സരം

ലഹരി വിരുദ്ധ സന്ദേശം അടങ്ങുന്ന ഷോര്‍ട്ട് ഫിലിം തയ്യാറാക്കുക
പരമാവധി ദൈര്‍ഘ്യം 6 മിനിട്ട്. 
MP4 ഫോര്‍മാറ്റില്‍ വീഡിയോ അപ്‌ലോഡ് ചെയ്യുക 
വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും മറ്റ് ആകര്‍ഷക സമ്മാനങ്ങളും 

സ്‌കൂളിനും കോളേജിനും അവാര്‍ഡ്

നിങ്ങളുടെ സ്‌കൂളിലെ എന്‍,എസ്,എസ് എസ്.പി.സി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു കുറിപ്പ് എഴുതി അയക്കുക. ഒപ്പം അവയുമായി ബന്ധപ്പെട്ട അഞ്ച് ഫോട്ടോഗ്രാഫും.  സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം നിര്‍ബന്ധമാണ്. ഒരു സ്‌കൂളില്‍ നിന്ന് ഒരു എന്‍ട്രി മാത്രമെ സ്വീകരിക്കൂ. മികച്ച ലഹരിവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സ്‌കൂളിന് മാതൃഭൂമി നല്‍കുന്ന പ്രത്യേക പുരസ്‌കാരം. 

എല്ലാ മത്സരങ്ങളും മാര്‍ച്ച് 7 ന് സമാപിക്കും  സമാപിക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മാതൃഭൂമി ഡോട്ട് കോം സന്ദര്‍ശിക്കുക. മത്സരങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് എന്ന 04952362636 നമ്പറില്‍ വിളിക്കുക

Content Highlight: anti drug campaign contest by mathrubhumi online