കോഴിക്കോട്: മാതൃഭൂമി ഡോട്ട് കോം, ഒലീവ് ബില്‍ഡേഴ്‌സുമായി ചേര്‍ന്ന് സംഘടിപ്പിച്ച ആന്റി ഡ്രഗ്ഗ് ക്യാമ്പെയ്ന്‍ (ജീവിതമാണ് ലഹരി -സീസണ്‍ 3)  മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. ഷോര്‍ട്ട് ഫിലിം മത്സര വിഭാഗത്തില്‍ ആലുവ യു.സി കോളേജ് വിദ്യാര്‍ത്ഥിയായ പട്ടാമ്പി സ്വദേശി ഫൈസല്‍ റസാഖ് സംവിധാനം ചെയ്ത 'തെള' ഒന്നാം സ്ഥാനം കരസ്ഥമാക്കി.
 
രണ്ടാം സ്ഥാനം കോഴിക്കോട് രാമനാട്ടുകര സ്വദേശി ഗോകുല്‍ പ്രസാദിന്റെ 'യു ആര്‍ മിറര്‍'എന്ന ഷോര്‍ട്ട് ഫിലിമിനാണ്. 

പോസ്റ്റര്‍ രചനാ മത്സരത്തില്‍ ബാലരാമപുരം സ്വദേശി അക്ഷയ് വി.എ. ഒന്നാം സ്ഥാനവും സായ്റാം ബി. രണ്ടാം സ്ഥാനവും നേടി.
 
ലഹരി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന മികച്ച സ്‌കൂളിനുള്ള അവാര്‍ഡ് നന്‍മണ്ട എച്ച്.എസ്.എസ് കോഴിക്കോടും (ഒന്നാം സ്ഥാനം) എ.കെ.എ.എസ് ജി.എച്ച്.എസ്.എസ് പയ്യന്നൂരും (രണ്ടാം സ്ഥാനം) സ്വന്തമാക്കി.

ഷോര്‍ട്ട് ഫിലിം ഒന്നാം സമ്മാനം 20000 രൂപയും പ്രശസ്തി പത്രവുമാണ്. രണ്ടാം സമ്മാനം 10000 രൂപയും പ്രശസ്തി പത്രവും. പോസ്റ്റര്‍ രചനാ മത്സരങ്ങള്‍ക്കുള്ള സമ്മാന തുക യഥാക്രമം 10000,5000 രൂപ വീതമാണ്.

മാര്‍ച്ച് 20ാം തിയ്യതി ബുധനാഴ്ച്ച കൊച്ചി മാതൃഭൂമി ചാനല്‍ സ്റ്റുഡിയോയില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
 
 
Content Highlight: Anti drug campaign jeevithamanu Lahari season 3 winners