ചാവക്കാട്: കൊറോണ വൈറസ് ഭീതി നിലനില്‍ക്കെ ഗള്‍ഫില്‍നിന്ന് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ വാറന്റ് പ്രതിക്ക് ജാമ്യമെടുക്കാന്‍ കോടതിയില്‍ ഹാജരായ അഭിഭാഷകനും പ്രതിക്കും സബ് ജഡ്ജിന്റെ ശാസന. 

ചാവക്കാട് കോടതിയിലെത്തിയ പ്രതി കഴിഞ്ഞ ദിവസം ഗള്‍ഫില്‍നിന്നെത്തിയ ആളാണെന്ന് അറിഞ്ഞതോടെയാണ് കോടതി ഇരുവരെയും ശാസിച്ചത്. 

കൊറോണഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദേശത്തുനിന്ന് വരുന്ന കക്ഷികളുടെ കേസുകള്‍ നിലവിലുള്ള നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം കൈകാര്യം ചെയ്യണമെന്ന് കോടതി പറഞ്ഞു.

Content Highlights: warrant accused came from gulf for taking bail from court, judge scolds them