ശാസ്താംകോട്ട : നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയ വി.നായര്‍ ഭര്‍ത്തൃവീട്ടില്‍ മരിച്ചസംഭവത്തില്‍ കുറ്റപത്രം പത്തിന് കോടതിയില്‍ സമര്‍പ്പിക്കും.

സംഭവംനടന്ന് 50 ദിവസം പൂര്‍ത്തിയാകുന്ന വേളയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. വിസ്മയയുടെ ഭര്‍ത്താവും കേസിലെ പ്രതിയുമായ പോരുവഴി ശാസ്താംനട സ്വദേശി കിരണ്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്. ഇയാളുടെ ജാമ്യാപേക്ഷ ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും തള്ളിയിരുന്നു. ലഭ്യമായ മുഴുവന്‍ തെളിവുകളും ശേഖരിച്ച് പഴുതടച്ചുള്ള കുറ്റപത്രമാണ് പോലീസ് തയ്യാറാക്കുന്നത്. ജി.മോഹന്‍രാജാണ് സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍.

ജൂണ്‍ 21-ന് പുലര്‍ച്ചെ കിരണിന്റെ വീടിന്റെ രണ്ടാംനിലയിലെ ശൗചാലയത്തിലെ ചെറിയ ജനാലയില്‍ തൂങ്ങിമരിച്ചനിലയിലാണ് വിസ്മയയെ കണ്ടത്.