കൊച്ചി: ഉത്ര വധക്കേസിലെ മുഖ്യപ്രതി സൂരജിന്റെ അച്ഛനും മൂന്നാം പ്രതിയുമായ അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സുരേന്ദ്രന്‍ പണിക്കര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി.

സൂരജ് പാമ്പിനെക്കൊണ്ട് കൊത്തിച്ചു ഉത്രയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് അഞ്ചല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുരേന്ദ്ര പണിക്കര്‍ അറസ്റ്റിലാകുന്നത്. കേസില്‍ താന്‍ നിരപരാധിയാണെന്നും കസ്റ്റഡിയില്‍ തുടരേണ്ടതില്ലെന്നും ആവശ്യപ്പെട്ടാണ്‌ സുരേന്ദ്രന്‍ പണിക്കര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

Content Highlights: uthra snake bite murder case; sooraj's father approached high court for bail