ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദിന്റേയും, അനിബര്‍ ഭട്ടാചാര്യയുടേയും ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി രണ്ടാഴ്ചത്തേക്ക്  കൂടി നീട്ടി കോടതി ഉത്തരവിട്ടു. 

രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയ കേസില്‍ അറസ്റ്റിലാക്കപ്പെട്ട ഇരുവരും  ജാമ്യാപേക്ഷ സമര്‍പ്പിച്ചരുന്നുവെങ്കിലും അത് തള്ളിയാണ് കോടതി ഇരുവരേയും വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

ജെ.എന്‍.യു.വില്‍ ഫിബ്രവരി ഒമ്പതിന് നടന്ന പരിപാടിയില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചതിനാണ് ഇവര്‍ അറസ്റ്റിലായത്. ഖാലിദും അനിര്‍ബനും കീഴടങ്ങിയതിനെത്തുടര്‍ന്ന് ഫിബ്രവരി 24-നാണ് പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.